ജിത്തു മാധവന്റെ സംവിധാനത്തില് സൂര്യ നായകനായെത്തിയ തമിഴ് ആക്ഷൻ-കോമഡി ക്രൈം ത്രില്ലറായ സീൻ ആഗോളതലത്തിൽ 200 കോടി നേടി ബോക്സ് ഓഫീസിൽ വിജയകുതിപ്പ് തുടരുകയാണ്. ഡി.എസ്.പി. ഇന്ബരാജായി സൂര്യ വേഷമിട്ടപ്പോൾ നസ്രിയ സൂര്യയെ അന്വേഷണത്തിന് സഹായിക്കുന്ന മായ എന്ന കാഥാപാത്രമായും നസ്ലെന് ഈശ്വരൻ എന്ന വില്ലൻ വേഷത്തിലും വന്ന് കയ്യടി നേടുകയായിരുന്നു. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് അജ്മൽ സാബുവാണ്.
ഇപ്പോഴിതാ സീനിലെ എഡിറ്റിങ് അനുഭവങ്ങളെ പറ്റിയും പോസ്റ്റ്- പ്രൊഡക്ഷൻ വിശേഷങ്ങളെ പറ്റിയും സംസാരിക്കുകയാണ് അജ്മൽ. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിലാണ് അജ്മൽ ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘പണ്ടുമുതലേ ഇത്രയും ഇൻസ്പിറേഷൻ തന്നിട്ടുള്ള ഒരാളാണ് സൂര്യ സാർ. ചെറുപ്പം മുതലേ സാറിന്റെ പടങ്ങൾ കാണുന്നതാണ്. വലിയൊരു ഡ്രീം തന്നെയാണ് ഈ പടം. സൂര്യ സാറിന്റെ ഫൂട്ടേജാണ് എന്റെ കയ്യിൽ ഇരിക്കുന്നത്, അത് എഡിറ്റ് ചെയ്യുക, പുള്ളി പെർഫോം ചെയ്യുന്നത് വെച്ച് കഥ പറയുക എന്നൊക്കെ പറയുന്നത് ഭയങ്കര രസമായിരുന്നു. എല്ലാ ഷോട്ടിലും എന്തെങ്കിലുമൊക്കെ ഉണ്ടാവും.

സീന്. Photo: Facebook.com
ഭയങ്കര രസമുള്ള പെർഫോമൻസസ് ഒരുപാടുണ്ടാവും. ഓക്കേ അല്ലാത്ത ടേക്സിൽ നിന്ന് പോലും എടുത്ത് ഇട്ടിട്ടുണ്ട്. സൂര്യ സാറിന്റെ മാത്രമല്ല നസ്രിയയുടെ ആണെങ്കിലും നസ്ലെന്റെ ആണെങ്കിലും പല ആക്ടേഴ്സിന്റെയും അങ്ങനെ എടുത്തിട്ടുണ്ട്. പക്ഷേ സൂര്യ സാറിന്റെ ഫുട്ടേജ് കാണുമ്പോൾ എപ്പോഴും ഒരു എക്സൈറ്റ്മെന്റ് ഉണ്ടാവാറുണ്ട്. കാരണം ഈ റഷസ് വെച്ചിട്ട് ഞാൻ എഡിറ്റ് ചെയ്യുക എന്ന് പറയുന്നതിന്റെ എക്സൈറ്റ്മെന്റ് ആദ്യത്തെ ഫസ്റ്റ് കട്ട് ചെയ്യുമ്പോൾ ത്രൂഔട്ട് എനിക്കും എന്റെ ടീമിനും ഉണ്ടായിരുന്നു. അത് തന്നെയാണ് ശരിക്കും പറഞ്ഞാൽ ഈ പടത്തിൽ ഏറ്റവും ഹൈ കിട്ടിയ ഒരു മൊമന്റ്,’ അജ്മൽ പറഞ്ഞു.
ഫൈറ്റ് സീക്വൻസ് എന്ന് പറയുമ്പോൾ ഇപ്പോൾ നസ്രിയയുടെ ഫൈറ്റിനെ പറ്റി പറയുകയാണെങ്കിൽ ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു ഫൈറ്റ് എന്ന് പറയുന്നത് ഇമോഷൻ വർക്കായാലേ ഫൈറ്റ് വർക്കാവുള്ളൂയെന്ന്. ഇതിൽ അങ്ങനെ ഒരു ഇമോഷനിലല്ല ഇത് കംപ്ലീറ്റ് ഹ്യൂമറിലാണ് നിൽക്കുന്നത്. അപ്പോൾ ഇതിന്റെ ഗിമ്മിക് സൈഡ് ആണ് ഏറ്റവും പൊങ്ങി നിൽക്കേണ്ടത്.
അതുകൊണ്ട് തന്നെ ഒരു സോങ് വെച്ച് ഫൈറ്റ് ചെയ്യാം, എഡിറ്റ് ചെയ്യാം, അത് വെച്ച് പ്ലാൻ ചെയ്യാം, സോങ് വെച്ച് സിങ്ക് ചെയ്തു പോകാം. അതിന്റെ കൂടെയുള്ള ഹ്യൂമർ അതിന്റെ ഇടയിൽ ഗ്യാപ്പ് കൊടുത്ത് വർക്ക് ചെയ്യാം. അങ്ങനെയാണ് ഈ ഫൈറ്റ് സീക്വൻസ് ഉണ്ടാകുന്നത്. അത്യാവശ്യം രസമായിട്ട് കൊറിയോഗ്രഫി ചെയ്തിട്ടുണ്ടായിരുന്നു. എനിക്ക് കിട്ടുമ്പോൾ തന്നെ അത് ഭയങ്കര രസമുള്ള ഒരു ഫൈറ്റ് ആണ്. അപ്പോൾ അതിനെ മാക്സിമം കഥയോട് ബ്ലെൻഡ് ചെയ്ത് വർക്ക് ചെയ്ത് എടുക്കാനാണ് നോക്കിയിട്ടുള്ളത്,’ അജ്മൽ പറഞ്ഞു.
Content Highlight: Ajmal Sabu about editing and post-production work of the scene
