അവസാന മത്സരത്തില്‍ ന്യൂസിലാന്റിനെ എറിഞ്ഞിട്ട് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ട് വെച്ച 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് പുറത്തായി.
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ലക്ഷ്യത്തിനടുത്തെത്താതെ കിവീസ് വീഴുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബൗള്‍ ചെയ്ത ആറ് പേരും വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ട് ആയി. അക്‌സര്‍ പട്ടേലും ഇഷാന്‍ കിഷനും 46 റണ്‍സ് വീതം നേടി. 210 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം മറികടക്കുമെന്ന് കരുതിയവര്‍ക്കെല്ലാം പക്ഷേ തെറ്റി.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാരെയൊന്നും തന്നെ ക്രീസിലുറച്ചുനില്‍ക്കാന്‍ സമ്മതിച്ചില്ല. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് സിറാജ് ആറാം ഓവറില്‍ ടിം സീഫര്‍ട്ടിനെ പുറത്താക്കി ഇന്ത്യയ്ക്ക ആദ്യ ബ്രേക്ക് നല്‍കി.
Axar draws Tickner out, Ishan adds the finishing touches! 🔥👏 Watch HERO VIDA India Tour of New Zealand, 5th ODI, LIVE NOW on Sony Sports Network TV channels, Sony Vizha & Sony LIV. #SonySportsNetwork #SonyVizha #SonyLIV #NZvIND https://t.co/7LsCShClwF
— Sony Sports Network (@SonySportsNetwk) November 15, 2026
കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ വില്‍ യങ്ങിനെ 17ാം ഓവറില്‍ അര്‍ഷ്ദീപ് സിങ് പുറത്താക്കി. 21ാം ഓവറില്‍ നിക്ക് കെല്ലിയുടെ വിക്കറ്റും അര്‍ഷ്ദീപ് സ്വന്തമാക്കി. പിന്നാലെ വന്ന ഫിന്‍ അലനെ അടുത്ത ഓവറില്‍ തന്നെ സിറാജ് മടക്കി അയച്ചു.
33 പന്തില്‍ 19 റണ്‍സ് എടുത്ത് ക്രീസില്‍ ഉറച്ചുനിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിനെ 31ാം ഓവറില്‍ ആഖ്വിബ് നബി നമന്‍ ധീറിന്റെ കൈകളിലെത്തിച്ചു. 42 പന്തില്‍ 31 റണ്‍സെടുത്ത ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റിനെ കന്നി ഏകദിനം കളിക്കുന്ന യഷ് താക്കൂര്‍ മടക്കി.
ഓരോ തവണയും ഒരു കിവീസ് ബാറ്റര്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ തിരിച്ചയച്ചു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ നമന്‍ ധീര്‍ പുറത്താക്കി.
സ്‌കോര്‍കാര്‍ഡില്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് അവസാനത്തെ മൂന്ന് വിക്കറ്റുകളും ന്യൂസിലാന്‍ഡിന് നഷ്ടമായി.

46 റണ്‍സും 3 വിക്കറ്റും നേടിയ അര്‍ഷ്ദീപ് സിങ്ങാണ് കളിയിലെ താരം. 9 വിക്കറ്റുകള്‍ നേടിയ ഗുര്‍നൂര്‍ ബ്രാര്‍ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
സ്വന്തം നാട്ടിലെ തുടര്‍ച്ചയായ പതിനൊന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര തോല്‍ക്കുന്നത്. 2019ല്‍ ഇന്ത്യയോട് തന്നെയാണ് കിവീസ് അവസാനമായി ഒരു ഹോം പരമ്പര തോറ്റത്.
Content Highlight: Arshdeep and Co help India defend 209 for 3-1 series win.
