സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ ലീഗ് ഷീൽഡ് സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി. കണ്ണൂർ വാരിയേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് കാലിക്കറ്റ് പോയിന്റ് പട്ടികയിൽ തലപ്പത്ത് തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. കണ്ണൂർ ഈ മത്സരത്തിൽ പരാജയപ്പെട്ടതോടെ മലപ്പുറം എഫ്.സി മുന്നേറുകയും ചെയ്തു.
കോഴിക്കോടിന്റെ തട്ടകമായ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാട്രിക് നേടിയ മാക്സിമിലിയാനോ ഉറൂട്ടിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് കാലിക്കറ്റ് വിജയം കൈവരിച്ചത്. ഈ സീസണിലെ ആദ്യ ഹാട്രിക്കിനാണ് ആരാധകർ സാക്ഷികളായത്. മത്സരത്തിൽ 14, 45+2, 67 എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം.
Urutti ‘s having a 𝑩𝑨𝑳𝑳 in Kozhikode 🪩😮💨 #SuperLeagueKerala #WhiteGoldSLK #SLKSeason3 #FeelTheFireFeelTheFootball #CFCvsKWFC https://t.co/S5BmvIIyEH
— Super League Kerala (@slk_kerala) November 15, 2026
ക്യാപ്റ്റൻ പ്രശാന്ത്, ലിയോ ഡേവിഡ് എന്നിവർ ഓരോ ഗോൾ വീതം നേടി ആതിഥേയയുടെ വിജയം ആധികാരികമാക്കി. മത്സരം തുടങ്ങി 18 മിനിറ്റ് ആയപ്പോഴേക്കും കണ്ണൂർ ആദ്യ തിരിച്ചടി നേരിട്ടിരുന്നു. മനോജ് കണ്ണൻ ചുവപ്പുകാർഡ് കണ്ട് പുറത്തായത് സന്ദർശകർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ബാക്കിയുള്ള നിമിഷങ്ങളിൽ പത്ത് പേരായാണ് കണ്ണൂർ കളിച്ചത്. ഈ അവസരം കൃത്യമായി മുതലെടുക്കാനും കാലിക്കറ്റിന് സാധിച്ചു.
ഈ സീസണിൽ ഇരുടീമുകളും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോഴും വിജയം കാലിക്കറ്റിനൊപ്പമായിരുന്നു. കണ്ണൂരിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റിന്റെ വിജയം. ഇപ്പോൾ സ്വന്തം തട്ടകത്തിലും കാലിക്കറ്റ് ഈ ആധിപത്യം തുടർന്നിരിക്കുകയാണ്.
Calicut FC had the goals AND the numbers to back them up ✨ Match Stats powered by Eastea. #SuperLeagueKerala #WhiteGoldSLK #SLKSeason3 #FeelTheFireFeelTheFootball #CFCvsKWFC https://t.co/64fyfRZUmB
— Super League Kerala (@slk_kerala) November 15, 2026
കഴിഞ്ഞ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി കാലിക്കറ്റ് സെമിയിലേക്ക് രാജകീയമായി മുന്നേറിയിരുന്നു. തുടർച്ചയായ മൂന്ന് സീസണുകളിലും സെമി ഫൈനലിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിരിക്കുകയാണ് കാലിക്കറ്റ്.
കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സി കണ്ണൂർ വാരിയേഴ്സ് എഫ്.സിയോട് പരാജയപ്പെട്ട് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.ആദ്യ സീസണിൽ തന്നെ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടൂർണമെന്റിലെ സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ്. ഇത്തവണ കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനായിരിക്കും കാലിക്കറ്റ് ലക്ഷ്യം വെക്കുക.
Content Highlight: Calicut fc beat Kannur Warriors fc in super league Kerala
