സീന്‍ സിനിമയില്‍ നടന് സൂര്യയുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളെ കുറിച്ചും ഫൈറ്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന് നസ്ലെന്.
അദ്ദേഹത്തെ അടിക്കുന്ന സീന്‍ കുറച്ചധികം ടേക്ക് പോയെന്നും അടി ശരിയാകുന്നുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. സൂര്യസാര് തന്നെയാണ് ധൈര്യമായി അടിച്ചോയെന്ന് തന്നോട് പറഞ്ഞതെന്നും നസ്ലെന്. പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്ലെന്.
‘ആ ബോട്ടില്‍ എടുത്ത് അടിക്കുന്ന സീനില്‍ ആദ്യത്തെ ടേക്കൊക്കെ കുറച്ച് പണി പാളിപ്പോയിരുന്നു. തലയ്ക്ക് അടിക്കണമല്ലോ. പക്ഷേ എനിക്കത് സ്ട്രോങ്ങായിട്ട് ചെയ്യാന്‍ പറ്റുന്നില്ല. സാര്‍ തന്നെ ധൈര്യമായി അടിച്ചോയെന്ന് പറഞ്ഞു. അങ്ങനെ ഞാനൊരു അടി കൊടുത്തു. ആദ്യത്തെ കോമ്പിനേഷന്‍ രംഗം ഓട്ടോയില്‍ കാണുന്ന ആ സീനായിരുന്നു,’ നസ്ലെന് പറഞ്ഞു.

സിനിമയുടെ വിജയവും പ്രേക്ഷകരുടെ ആഘോഷവും വലിയ സന്തോഷം നല്‍കുന്നുണ്ടെന്നും എന്നാല്‍ സീനിന് ശേഷം ജീവിതം മാറിയിട്ടില്ലെന്നും നസ്ലെന് പറഞ്ഞു. താന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും നസ്ലെന് സംസാരിച്ചു. കഥ കേള്‍ക്കുമ്പോള്‍ തനിക്ക് താത്പര്യം തോന്നുന്ന സിനിമകളാണ് തെരഞ്ഞെടുക്കാറുള്ളത്. ഒരു സിനിമയിലേക്കും നമുക്കങ്ങനെ പ്ലാന്‍ ചെയ്ത് പോവാനൊന്നും കഴിയില്ല. അങ്ങനെ പോയിക്കഴിഞ്ഞാല്‍ പാളിപ്പോവും. കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ഇന്ററസ്റ്റിങ് ആയി തോന്നുമല്ലോ. അങ്ങനെയാണ് കഥകള്‍ ചൂസ് ചെയ്യുക.

പിന്നെ ഒരു സിനിമയെ പൂര്‍ണതയിലെത്തിക്കാന്‍ സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ടെന്നും സിനിമ ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.
‘ജിംഖാന’ പോലുള്ള സിനിമകള്‍ക്കായി അത്തരത്തില്‍ പരിശീലനം നടത്തിയിട്ടുണ്ടെന്നും നസ്ലെന് വ്യക്തമാക്കി.
Content Highlight: Naslen about scene movie and suriya and action sequence
