ജിതിന്‍ ദാസ്
നിങ്ങള്‍ ആന പ്രേമിയാണോ? എങ്കില്‍ പത്ത് മിനുട്ട് ഈ കുറിപ്പ് വായിക്കാന്‍ ചിലവാക്കുക. നിങ്ങളുടെ എളുപ്പത്തിനുവേണ്ടി പട്ടികരൂപത്തില്‍ ആണ് ഇത് എഴുതിയിരിക്കുന്നത്.
1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.
2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.
3.സാധാരണഗതിയില്‍ ആനകള്‍ നിങ്ങളെപ്പോലെ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.
Related One: ഇനി ആനക്കലിയുടെ കാലം
ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്.
5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല്‍ പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്.
ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction).
6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്‌നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.
7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.
8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.
9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് “വാട്ടല്‍” എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.
മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.
10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.
11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.
12. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്‌നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.
ആന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അപൂര്‍വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം വക പോലും ആനയില്ല.
13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?
14. ആന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അപൂര്‍വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം വക പോലും ആനയില്ല. എന്നാല്‍ മിക്കവാറും 200 സ്വകാര്യ വ്യക്തികളുടേതായി 700ഇല്‍ അധികം ആനകള്‍ കേരളത്തിലുണ്ട്.
15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന്‍ അതിക്രമിച്ചു നശിപ്പിച്ച മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും.
ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.
ഇപ്പോഴും നിങ്ങള്‍ ആനപ്രേമി തന്നെയാണോ?
പഞ്ചവാദ്യത്തിനു 100 വര്‍ഷം പോലും പഴക്കമില്ല. ഉത്സവത്തിനു അതു നടത്തുന്നത് ആചാരത്തില്‍ വന്ന മാറ്റമല്ലേ? പണ്ട് നമ്മുടെ ദേവീക്ഷേത്രങ്ങളില്‍ നരബലി ഉണ്ടായിരുന്നു. പിന്നെയത് ആടുവെട്ടായി, കുമ്പളങ്ങാ വെട്ടായി, പിന്നെ ഒന്നും വെട്ടാതെയായി.
ചില മറുവാദങ്ങളും അവയ്ക്കുള്ള മറുപടിയും:
1. ഉത്സവത്തിന് ആനയെ ഉപയോഗിക്കുന്നത് പണ്ടു മുതലേയുള്ള ആചാരമാണ്. അതിനെതിരെ നിലകൊള്ളുന്നത് ഹിന്ദുവിരുദ്ധതയാണ്.
> പഞ്ചവാദ്യത്തിനു 100 വര്‍ഷം പോലും പഴക്കമില്ല. ഉത്സവത്തിനു അതു നടത്തുന്നത് ആചാരത്തില്‍ വന്ന മാറ്റമല്ലേ? പണ്ട് നമ്മുടെ ദേവീക്ഷേത്രങ്ങളില്‍ നരബലി ഉണ്ടായിരുന്നു. പിന്നെയത് ആടുവെട്ടായി, കുമ്പളങ്ങാ വെട്ടായി, പിന്നെ ഒന്നും വെട്ടാതെയായി.
ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ ചിലതില്‍ പ്രമുഖര്‍ ആരെയെങ്കിലും തോല്‍പ്പിച്ചാല്‍ അവരുടെ ലിംഗങ്ങള്‍ അറുത്ത് ഉണക്കി മാലയാക്കി കഴുത്തില്‍ ഇട്ടു നടക്കുന്നതായിരുന്നു ആചാരം. എന്നുവച്ച് ഇപ്പോള്‍ മാച്ച് കഴിയുമ്പോള്‍ ഏ.ബി ഡീവില്ലേര്‍സ് ഉമേഷ് യാദവിന്റെ ലിംഗം അറുത്തോണ്ട് പോകും എന്നു പറഞ്ഞാല്‍ അഴിയെണ്ണും. മനുഷ്യന്‍ പുരോഗമിക്കുന്നത് അനുസരിച്ച് ആചാരങ്ങള്‍ പ്രാകൃത സ്വഭാവം കളയും. ചാമരം ചമരിമാനിന്റെ രോമം കൊണ്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇന്നു ചമരിമാനെ കൊല്ലാന്‍ പാടില്ല, അതുകൊണ്ട് ഇന്നുകാണുന്ന വെഞ്ചാമരങ്ങള്‍ എല്ലാം കൃത്രിമനാരുകള്‍ ആണ്. ഗരുഡന്‍ തൂക്കം ഇന്നു നിയമം മൂലം നിരോധിച്ചിരിക്കുന്നു.
2. ആനയെ പിടിച്ച് ഉപദ്രവിക്കരുത് എന്നു പറയുന്നവര്‍ എന്തുകൊണ്ട് കന്നുകാലികളെ അറുത്ത് കഴിക്കരുത് എന്ന് പറയുന്നില്ല.
> “നിങ്ങള്‍ കാന്താരിമുളക് ഉടച്ചാണ് ചമ്മന്തിയരയ്ക്കുന്നത്, എന്തുകൊണ്ട് ചന്ദനമരം മുറിക്കുന്നത് കുറ്റമാണെന്ന് പറയുന്നു” എന്നത് പോലുള്ള തൊടു ന്യായമാണത്. ജീവനവും അതിനനുബന്ധിച്ച ഹിംസയും പ്രകൃതിനിയമമാണ്. കോഴി ചെറിയ പ്രാണികളെത്തിന്നും, മനുഷ്യന്‍ ചിക്കന്‍ബിരിയാണിയും തിന്നും. ഓരോ ദിവസവും ശരീരം കോടിക്കണക്കിനു ജീവികളെ നശിപ്പിച്ചുകളയും ഇല്ലെങ്കില്‍ നിങ്ങള്‍ മരിച്ചുപോയേനെ.
വന്യജീവിയെ, അതും അന്യം നിന്നുപോകുന്ന വന്യജീവിയെ സ്വന്തം രസത്തിനായി പിടിച്ചു ക്രൂരമായി പീഡിപ്പിക്കുന്നതും ആഹാരത്തിനായി ചിമ്പാന്‍സി കിളിയെപ്പിടിച്ചു തിന്നുന്നതും രണ്ടാണ്. ഈ വസ്തുത നിലനില്‍ക്കെ തന്നെ, ആഹാരത്തിനായി വളര്‍ത്തുന്നവയോടും കഴിവതും ക്രൂരത പാടില്ല എന്നാണ് എന്റെ വീക്ഷണം.
മനുഷ്യനും അടുത്ത ബന്ധുക്കളായ ചിമ്പാന്‍സി ഗോറില്ല തുടങ്ങിയവ അടക്കം ആള്‍ക്കുരങ്ങുകളും പൂര്‍ണ്ണ സസ്യാഹാരികള്‍ അല്ല. അതിന്റെ ശാസ്ത്രീയമായ തെളിവ് ആണ് മനുഷ്യനടക്കം ഇവയ്‌ക്കൊന്നും വൈറ്റമിന്‍ ബി12 സ്വയം ശരീരത്തില്‍ ഉപയോഗിക്കാന്‍ കഴിവില്ല അത് ജന്തുജന്യഭക്ഷണത്തില്‍ നിന്ന് ലഭിക്കണം എന്നത്. പാല്‍ അടക്കം ജന്തുജന്യഭക്ഷണം ദീര്‍ഘകാലം കഴിക്കാതെയിരിക്കുന്നവര്‍ക്ക് ഇതിന്റെ കുറവുണ്ടാകും.
വന്യജീവിയെ, അതും അന്യം നിന്നുപോകുന്ന വന്യജീവിയെ സ്വന്തം രസത്തിനായി പിടിച്ചു ക്രൂരമായി പീഡിപ്പിക്കുന്നതും ആഹാരത്തിനായി ചിമ്പാന്‍സി കിളിയെപ്പിടിച്ചു തിന്നുന്നതും രണ്ടാണ്. ഈ വസ്തുത നിലനില്‍ക്കെ തന്നെ, ആഹാരത്തിനായി വളര്‍ത്തുന്നവയോടും കഴിവതും ക്രൂരത പാടില്ല എന്നാണ് എന്റെ വീക്ഷണം.
വളര്‍ത്തുമൃഗങ്ങള്‍ മൂലമാണ് വന്യമൃഗങ്ങളെ നായാടിത്തീര്‍ക്കേണ്ട അവസ്ഥ ഇല്ലാത്തത്. വന്യജീവി സംരക്ഷണം എന്നാല്‍ എപ്പോഴും വന്യജീവിയെ കെട്ടിപ്പിടിച്ചു ഇരിക്കല്‍ അല്ല. ഗലപ്പാഗോസ് ദ്വീപില്‍ പണ്ടുതാമസിച്ചിരുന്നവര്‍ മൂലം ഒന്നര ലക്ഷത്തോളം കന്നുകാലികളും കോടിക്കണക്കിനു എലികളും പെറ്റുപെരുകി അതിന്റെ ലോലമായ പരിസ്ഥിതിയും തകര്‍ന്ന് അപൂര്‍വ്വ ജീവികള്‍ അന്യം നിന്നുപോകുമെന്ന അവസ്ഥ വന്നു.
നൂറുവര്‍ഷം പരിശ്രമിച്ചാണ് മനുഷ്യന്‍ അതിനു പരിഹാരം കണ്ടത്. ഇക്കണ്ട ലക്ഷക്കണക്കിനു കന്നുകാലികളെ ഹെലിക്കോപ്റ്ററില്‍ നിന്നു വെടിവച്ചു കൊല്ലുകയും കോടികള്‍ പോന്ന എലികളെ വിഷംകൊടുത്തുകൊല്ലുകയും ചെയ്ത ശേഷമാണ് കഴിഞ്ഞയാണ്ട് നൂറുവര്‍ഷങ്ങള്‍ക്കു ശേഷം ഗലപ്പാഗോസ് ആമക്കുഞ്ഞുങ്ങള്‍ ആദ്യമായി വിരിഞ്ഞത്. ചുരുക്കം പശുവിന്‍പാല്‍ കുടിക്കും എന്നാല്‍ പിന്നെ കടുവയെ പിടിച്ചു വീട്ടുമുറ്റത്തു കെട്ടി തല്ലിപ്പഴുപ്പിച്ച് അഭ്യാസം കാണിപ്പിച്ച് അയല്‍ക്കാരെ രസിപ്പിച്ചാല്‍ ക്രൂരതയാകുമോ എന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം? കടുവ അന്യം നിന്നു പോകുന്ന വന്യജീവിയാണ്. അതിനെ പിടിക്കാന്‍ ശ്രമിക്കുന്ന നായാട്ടുകാരെ വെടിവച്ചു കൊന്നുകളയാന്‍ പല സംസ്ഥാനങ്ങളിലെയും പോലീസിനു അധികാരമുണ്ട്.
3. ആനയെ പിന്നെ എന്തു ചെയ്യും?
> അടിയന്തിരമായി ആനയെ പിടിക്കുന്നതും മെരുക്കുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കണം. നിലവിലുള്ള ആനകളെ തിരിച്ചു കാട്ടിലേക്ക് വിട്ടാല്‍ അവ കാട്ടാനപ്പറ്റത്തില്‍ പോയി ജീവിക്കും. പക്ഷേ അങ്ങനെ ചെയ്താല്‍ പശ്ചിമഘട്ടത്തിലെ ആനകള്‍ക്ക് രോഗങ്ങളുണ്ടാകുമോ എന്നു നിശ്ചയമില്ല. അതിനാല്‍ നിലവിലെ ആനകള്‍ക്ക് അവയുടെ ആവാസവ്യവസ്ഥയോട് ചേര്‍ന്ന് സൈ്വരമായി ജീവിക്കാന്‍ ഒരു സങ്കേതം ഉണ്ടാക്കുകയാണ് വേണ്ടത്. 700 ആനയ്ക്ക് ജീവിക്കാനുള്ള പണം എവിടെ നിന്നു വരും എന്നാണെങ്കില്‍ ബോണ്‍ഫ്രീ പോലെ ഏതെങ്കിലും ഒരു അന്താരാഷ്ട്ര സംഘടനയ്ക്ക് ഒരൊറ്റ കത്ത് സര്‍ക്കാര്‍ അയച്ചാല്‍ മതി പണം പറന്നു വരും ആവശ്യത്തിലും അധികം.
5. തായ്‌ലാന്‍ഡില്‍ ആനയെ പിടിക്കുന്നുണ്ടല്ലോ, ഇവിടെ മാത്രം എന്താ പ്രശ്‌നം?
> ദായിഷ് സ്ത്രീകളെ പിടിച്ച് അടിമയാക്കി വില്‍ക്കുന്നുണ്ടല്ലോ പിന്നെന്തിനാ താന്‍ കേരളത്തില്‍ ബലാത്സംഗം നടന്നാല്‍ പ്രതിഷേധിക്കുന്നത് എന്ന് ചോദിച്ചാല്‍ എന്തു പറയാന്‍. തായ്‌ലാന്‍ഡിന്റെ പ്രമുഖ ടൂറിസ്റ്റ് അട്രാക്ഷനുകളില്‍ ഒന്നായിരുന്ന കടുവകളുടെ അമ്പലത്തില്‍ ഈ അടുത്ത സമയം കടുവ വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
6. മൃഗശാലകളിലും സര്‍ക്കസിലും ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലേ?
> സര്‍ക്കസില്‍ വന്യമൃഗങ്ങളെ നിരോധിച്ചിട്ട് ദശാബ്ദങ്ങളായി. മൃഗശാലകളും ക്രൂരതയാണ്. വന്യജീവികളോട് ചെയ്യുന്ന ദ്രോഹമാണ്. നിര്‍ത്തലാക്കേണ്ടതാണ്. എന്നാല്‍ ഒരു തെറ്റ് മറ്റൊരു തെറ്റിനുള്ള ന്യായീകരണമല്ല.
7. ആനയുടെ കാര്യത്തില്‍ മാത്രമെന്താ ഇത്ര താല്‍പര്യം?
> വംശനാശഭീഷണി നേരിടുന്ന ജീവി എന്ന നിലയില്‍ ആനയുടെ കാര്യത്തില്‍ സവിശേഷമായ താല്‍പര്യത്തിന് ന്യായമുണ്ട്.

