സൂര്യ നായകനായ ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കങ്കുവ. നവംബര്‍ 14ന്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കങ്കുവയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് പറയുകയാണ് ജ്യോതിക. ഭാര്യയായല്ല സിനിമാപ്രേമി ആയാണ്
തന്റെ പ്രതികരണമെന്നും ജ്യോതിക കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ജ്യോതിക ഇക്കാര്യം പറയുന്നത്.
‘ഞാന്‍ ഇത് എഴുതുന്നത് സൂര്യയുടെ ഭാര്യയായല്ല. മറിച്ച് ഒരു സിനിമ പ്രേമിയായാണ്. സൂര്യ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരെ അഭിമാനിക്കുന്നു. നിങ്ങളിലെ അഭിനേതാവിനെയും നിങ്ങള്‍ കാണുന്ന സിനിമയെന്ന സ്വപ്നത്തെ ഓര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു.
