മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടന്‍മാരും ഗായകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പലരും ഇമോജികളിലൂടെ പ്രതികരിക്കുമ്പോള്‍ മറ്റുചിലര്‍ അഭിപ്രായങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഗായകന്‍ വിജയ് യേശുദാസിന്റെ കമന്റാണ് ചിരിയുണര്‍ത്തുന്നത്. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.
പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി എന്നിവരെല്ലാം ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
എന്റെ ഹൃദയം എടുത്തുകൊള്ളൂ എന്നാണ് അനുപമ പരമേശ്വരന്റെ കമന്റ്. ബാക്കിയുള്ളവരെല്ലാം ഇമോജിയിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.
Content Highlight: Actors comment about Mammootty new photo
