ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിനത്തിലെ രണ്ടാം മത്സരം വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
മഴ പെയ്ത് ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 41 ഓവറില്‍ 134 ന് ഓള് ഔട്ട് ആയി. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 104 പന്തില്‍ 55 റണ്‍സ് എടുത്ത ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്കോറര്‍.
ടീം തകര്‍ന്നടിഞ്ഞെങ്കിലും അര്‍ധസെഞ്ച്വറി നേടിയ മിച്ചല്‍ തകര്‍ത്തത് വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡ് ആണ്. ഇന്ത്യയ്ക്കെതിരെ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് ഡാരില്‍ മിച്ചല്‍ മാറിയത്.
A fighting 50 from Daz 👊 https://t.co/Rs5sNBviR6
— BLACKCAPS (@BLACKCAPS) November 7, 2026
1999ല്‍ ക്രിസ് കാണ്‍സ് കെയ്ന്‍സ് നേടിയ 403 റണ്‍സിന്റെ റെക്കോഡ് ആണ് മിച്ചല്‍ പഴങ്കഥയാക്കിയത്. ജനുവരിയില്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറിയടക്കം 352 റണ്‍സ് മിച്ചല്‍ നേടിയിരുന്നു.
നവംബര്‍ നാലിന് ഓക്ലാന്‍ഡിലെ ഈഡന് പാര്‍ക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ 28 റണ്‍സാണ് മിച്ചല്‍ നേടിയത്. രണ്ടാം ഏകദിനത്തിലെ 55 റണ്‍സ് കൂടി ആയതോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 108.75 ആവറേജില്‍ 435 റണ്‍സാണ് ഇന്ത്യയ്ക്കെതിരെ മിച്ചല്‍ ഏകദിനത്തില്‍ അടിച്ചുകൂട്ടിയത്.
ഏകദിനത്തില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും മിച്ചലിന്റേതായി. 2015ല്‍ കെയന്‍ വില്യംസണ് ശ്രീലങ്കയ്ക്കെതിരെ നേടിയ 411 റണ്‍സിന്റെ റെക്കോഡ് ആണ് മിച്ചല്‍ സ്വന്തം പേരിലാക്കിയത്.
ഇന്ത്യയ്ക്കെതിരെ ഏകദിനത്തില്‍ 800 റണ്‍സെങ്കിലും ഉള്ള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരമായും മിച്ചല്‍ മാറി. ഇന്ത്യയ്ക്കെതിരെ 13 ഇന്നിങ്സില്‍ നിന്നും നാല് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമടക്കം 824 റണ്‍സ് ആണ് മിച്ചലിനുള്ളത്. 68.66 ആണ് മിച്ചലിന്റെ ആവറേജ്.
2000 ഏകദിന റണ്‍സുള്ള താരങ്ങളില്‍ മൂന്നാമത്തെ മികച്ച ആവറേജും മിച്ചലിനുണ്ട്. 64 മത്സരങ്ങളില്‍ നിന്നായി 56.74 ശരാശരിയില്‍ 2894 റണ്‍സ് ആണ് താരത്തിനുള്ളത്.
Daryl Mitchell breaks the shackles with a monstrous pull over deep mid-wicket. 💥 Watch the HERO VIDA India Tour of New Zealand, 2nd ODI, LIVE NOW on Sony Sports Network TV channels, Sony Vizha & Sony LIV. #SonySportsNetwork #SonyVizha #SonyLIV #NZvIND https://t.co/x1OYdIikTx
— Sony Sports Network (@SonySportsNetwk) November 7, 2026
അതേസമയം, ന്യൂസിലാന്‍ഡ് മുന്നില്‍ വെച്ച 134 റണ്‍സ് അനായാസം മറികടക്കാമെന്നു കരുതിയ ഇന്ത്യ പതറുകയാണ്. 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ജയിക്കാന്‍ 22 റണ്‍സ് കൂടി വേണം.
30റണ്‍സെടുത്ത ശ്രേയസ് അയ്യര്‍, 23 റണ്‍സെടുത്ത രോഹിത് ശര്‍മ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയത്. 26 റണ്‍സെടുത്ത കെ.എല്‍.രാഹുലും ഒരു റണ്‍സുമായി ആഖ്വിബ് നബിയുമാണ് ക്രീസില്‍.
മഴ തടസപ്പെടുത്തിയ കളിയില്‍ നിലവില്‍ ഡക് വര്‍ത്ത് പാര് സ്കോറിന് മുകളിലാണ് ഇന്ത്യ.
Content Highlight: Daryl Mitchell scripts history with 55 vs India
