ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മഴ മൂലം വൈകി ആരംഭിച്ച മത്സരം 47 ഓവറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
പവര്‍പ്ലേ കഴിയുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാന്‍ഡ് തകര്ച്ചേയോടെയാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ ഏകദിനം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ രണ്ടാം ഓവറില്‍ തന്നെ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെ പുറത്താക്കിയിരിക്കുകയാണ്. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ ആഖ്വിബ് നബി സീഫര്‍ട്ടിനെ അന്‍ഷൂല്‍ കാംബോജിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
Auqib Nabi on fire in Wellington 🔥 Both NZ openers gone as KL Rahul takes a fine catch to hand Nabi his second wicket 👏 Updates ▶️ https://t.co/pxZRYf6dYV #TeamIndia | #NZvIND https://t.co/gDnt2wmLIz — BCCI (@BCCI) November 7, 2026
സ്കോര്‍കാര്‍ഡില്‍ റണ്‍സെത്തുന്നതിന് മുന്‍പായിരുന്നു സീഫര്‍ട്ടിന്റെ മടക്കം. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ടോപ് സ്കോറര്‍ ആയിരുന്നു സീഫര്‍ട്ട്.
തന്റെ രണ്ടാം ഓവറില്‍ നബി വില്‍ യങ്ങിനെയും മടക്കി. 17 ബോളില്‍ 6 റണ്‍സെടുത്ത യങ് വിക്കറ്റ് കീപ്പര്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച താരമായ അന്‍ഷൂല്‍ കാംബോജ് തന്റെ ആദ്യ ഓവറില്‍ തന്നെ ഹെന്റി നിക്കോള്‍സിന്റെ കുറ്റി തെറിപ്പിച്ചു. അതോടെ 8.4 ഓവറില്‍ 23/3 എന്ന സ്കോറിലേക്ക് കിവീസ് തകര്‍ന്നടിഞ്ഞു.
13 ഓവറില്‍ 41/3 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ഇപ്പോള്‍. ഡാരില്‍ മിച്ചലും ടോം ലാഥവുമാണ് കിവീസിന് വേണ്ടി ക്രീസില്‍.
ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരുടീമുകളും രണ്ടാം മത്സരത്തിനിറങ്ങുന്നത് .
പ്ലെയിങ് ഇലവന്
ന്യൂസിലന്‍ഡ്- വില്‍ യങ്, ടിം സീഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, ആഖ്വിബ് നബി, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍
Content Highlight: India bowl first in rainy Wellington with both teams unchanged
