ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐ ആം ഗെയിം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ഓണം റിലീസായി എത്തേണ്ട ചിത്രം സെപ്റ്റംബറിലാണ് തിയേറ്ററുകളിലെത്തിയത്. ഹൈപ്പിനൊത്ത് ഉയരാന്‍ സാധിക്കാതെ സമ്മിശ്ര പ്രതികരണമാണ് ഐ ആം ഗെയിമിന് ലഭിച്ചത്. ബെത്ലഹേം കുടുംബ യൂണിറ്റിന്റെ കുതിപ്പിനിടയില്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം കളംവിട്ടു.
റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. ജിയോ ഹോട്സ്റ്റാറിലൂടെയാണ് ഐ ആം ഗെയിം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ചിത്രം സിനിമാപേജുകളില്‍ ചര്‍ച്ചയായി. സമീപകാലത്ത് വന്നതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ കണ്‍സെപ്റ്റാണ് ഐ ആം ഗെയിമെന്ന് പലരും അഭിപ്രായപ്പെടുന്നു.

കൈ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഒരാള്‍ക്ക് ആ കൈ കണ്ട്രോള് ചെയ്യാന്‍ കഴിയാത്തതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഫാന്റസിയും ആക്ഷനും ചേര്‍ന്ന കഥപറച്ചിലിലൂടെയാണ് ആദ്യപകുതി മുന്നോട്ട് പോകുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ സ്പോര്‍ട്സ് ഴോണറിന് പ്രാധാന്യം നല്‍കിയത് തിരിച്ചടിയായെന്നാണ് പ്രധാന കമന്റുകള്‍. ഒ.ടി.ടി റിലീസിന് ശേഷം പലരും എടുത്തുപറയുന്നത് ദുല്‍ഖറിന്റെ പ്രകടനമാണ്.
ഒന്ന് പാളിയാല്‍ വലിയ രീതിയില്‍ വിമര്‍ശനം ലഭിക്കുകയും കൊത്ത രാജുവിനെക്കാള്‍ വലിയ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്യേണ്ടിയിരുന്ന കഥാപാത്രമാണ് ഐ ആം ഗെയിമിലെ ഡാന്‍ ജോണ്‍. ഫാന്റസി ഴോണറിലേക്ക് ട്രാക്ക് മാറിയ ശേഷം ദുല്‍ഖറിന്റെ റിയാക്ഷനും പെര്‍ഫോമന്‍സും പീക്ക് പോയിന്റിലായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഇന്റര്‍വെല്ലിന് മുമ്പുള്ള ‘ഹാന്‍ഡ് ടു ഹാന്‍ഡ്’ ഫൈറ്റ് മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ സീക്വന്സായിരുന്നെന്നും അതിഗംഭീരമായി ദുല്‍ഖര്‍ ഈ സീന്‍ പുള്‍ ഓഫ് ചെയ്തെന്നും കമന്റുകളുണ്ട്. സ്വന്തം കൈയുമായി ഫൈറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥ കണ്‍വിന്‍സിങ്ങായി അവതരിപ്പിച്ച് ഡി.ക്യു ഞെട്ടിച്ചെന്നും എന്നാല്‍ അതിന്റെ എല്ലാ ഇംപാക്ടുകളും സെക്കന്‍ഡ് ഹാഫ് നശിപ്പിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
രണ്ടാം പകുതിയില്‍ ദുല്‍ഖറിന് പകരം ആന്റണിയുടെ കഥാപാത്രത്തെ കൂടുതലായി ഫോക്കസ് ചെയ്തതും ദുല്‍ഖറിന് സ്ക്രീന്ടൈമില്ലാത്തതും ചിത്രത്തിന് തിരിച്ചടിയായി. സംവിധായകന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന അഭിപ്രായം മാറിയേനെയെന്നും മിനിമം 300 കോടിയെങ്കിലും കളക്ട് ചെയ്യാമായിരുന്നെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

രണ്ടര വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരിക്കുകയാണ്. ഐ ആം ഗെയിമിന്റെ പരാജയത്തിന് ശേഷം താരം വീണ്ടും അന്യഭാഷയിലേക്ക് ശ്രദ്ധ നല്‍കുകയാണ്. തുടര്‍ച്ചയായി മൂന്ന് അന്യഭാഷാ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ളത്.
Content Highlight: Dulquer’s performance in I’m Game getting appreciations after OTT release
