ന്യൂദല്‍ഹി: സാഹിത്യ അക്കാദമി പുരസ്‌കാര തുക അസ്സമില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ കുടുംബം നഷ്ടപ്പെട്ടവര്‍ക്കെന്ന് ജയശ്രീ ഗോസ്വാമി മഹന്ത. നോവലിസ്റ്റും മുന്‍ എ.ജി.പി (അസ്സം ഗാനാ പരിഷത്) രാജ്യസഭാംഗവുമാണ് ജയശ്രീ ഗോസ്വാമി.

പ്രതീക്ഷിക്കുന്ന അത്രയും സന്തോഷം എനിക്കില്ല എന്നാണ് പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞ ജയശ്രീ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജീവിക്കാനുള്ള ഇടത്തിനു വേണ്ടി കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനുള്ളതാണ് അവാര്‍ഡ് തുകയെന്നും ജയശ്രീ പറഞ്ഞു.

ജയശ്രീയുടെ അസ്സമീസ് നോവലായ ചാണക്യക്കാണ് 2019ലെ കേന്ദ്ര സാഹിത്യ അവാര്‍ഡ് ലഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എ.ജി.പിയുടെ നിലപാട് തന്നെ വേദനിപ്പിച്ചുവെന്നും ജയശ്രീ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അസ്സമിലെ ജനതയ്ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത എന്നെ അത്രത്തോളം സന്തോഷപ്പെടുത്തുന്നില്ല. സംസ്ഥാനം പ്രതിസന്ധിയുടെ നടുക്കാണ്’. അസ്സം മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്തയുടെ ഭാര്യ കൂടിയായ ജയശ്രീ പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജയശ്രീ ഗോസ്വാമിയെക്കൂടാതെ 22 പേര്‍ കൂടി സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹരായി