ആലപ്പുഴ: പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരില്‍ 12 പേര്‍ മരിച്ചതായി സൂചന. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണക്കാണിത്. എന്നാല്‍ ജില്ലാ ഭരണകൂടം മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.

ചെങ്ങന്നൂരില്‍ പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം വൈകിയാല്‍ ആളുകള്‍ മരിച്ചുവീഴുമെന്നും എം.എല്‍.എ സജി ചെറിയാന്‍ ഇന്നലെ പറഞ്ഞിരുന്നു.

ALSO READ: കക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി; പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് രാവിലെ ചെങ്ങന്നൂരില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചെങ്ങന്നൂരിലെ നാല് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇടനാട്, പാണ്ടനാട്, നാക്കട, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

WATCH THIS VIDEO: