പത്തനംതിട്ട: ജില്ലയില്‍ വീണ്ടും അതീവ ജാഗ്രതാ നിര്‍ദ്ദേശം. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി.
ഇതിനെ തുടര്‍ന്ന് പമ്പാ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പയില്‍ ജലനിരപ്പ് ഉയരുകയാണ്.
ALSO READ: പ്രളയക്കെടുതി: കേരളം ആവശ്യപ്പെട്ടത് 2000 കോടി; കേന്ദ്രം നല്‍കിയത് 500 കോടി
അതേസമയം സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 22 വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
WATCH THIS VIDEO:
