ദുബായ്: സമൂഹമാധ്യമങ്ങളില്‍ വൈറലായി യുവരാജിന്റെ വടംവലി. ദുബായ് ഫെയിം പാര്‍ക്കില്‍ വെച്ചാണ് താരം വടംവലി നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം വടംവലി ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ദുബായ് ഫെയിം പാര്‍ക്കിലെ ഒരു മൃഗശാലയില്‍ വെച്ച് ലൈഗറുമായാണ് (സിംഹത്തിന്റെയും കടുവയുടെയും സങ്കരയിനം) യുവരാജും കൂട്ടുകാരും ചേര്‍ന്ന് വടംവലി നടത്തിയത്.
‘ടൈഗര്‍ വേഴ്‌സസ് ലൈഗര്‍, ആര് ജയിച്ചു കാണുമെന്ന് നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമല്ലോ. പേടിയെ മറികടക്കാനും യഥാര്‍ത്ഥ പ്രകൃതിയും കാടും അറിയാനും സാധിച്ചു,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Content Highlight: Yuvraj Singh Takes On A ‘Liger’ In Tug Of War, Video Goes Viral
