
ടോക്കിയോ: ലോക മുത്തച്ഛന്‍ യസുറ്റാരോ കൊയ്‌ഡെ(112) ജപ്പാനില്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മരണം. മരണ വേളയില്‍ കൊയ്‌ഡെക്ക് ന്യൂമോണിയ ബാധിതനായിരുന്നു. 1903 മാര്‍ച്ച് 13നാണ് കൊയ്‌ഡെയുടെ ജനനം. 112 വയസുണ്ടായിരുന്ന സകാരി മൊമോയി എന്ന മുന്‍ ലോക റെക്കോര്‍ഡ് ജേതാവിന്റെ മരണത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രായക്കൂടുതലിന്റെ റെക്കോര്‍ഡ് യസുറ്റാരോ കൊയ്‌ഡെയെ തേടിയെത്തിയത്.
മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളെ അകറ്റി നിര്‍ത്തിയതുമാണ് തന്റെ ജീവിത രഹസ്യമെന്ന് കൊയ്‌ഡെ പറഞ്ഞിരുന്നു.
അതേ സമയം ലോകത്തിന്റെ പുതിയ മുത്തഛന്‍ ജപ്പാനില്‍ നിന്നും തന്നെയാവുമെന്നാണ് സൂചന. ടോക്കിയോ സ്വദേശിയായ മസാമിട്‌സു യോഷിദക്ക് 111 വയസാണ് പ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി അമേരിക്കയില്‍ നിന്നുള്ള സൂസന്ന മൂഷറ്റ് ജോണ്‍സ് (116) എന്ന മുത്തശ്ശിയാണ്.
രേഖപ്പെടുത്തിയതനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായം ജീവിച്ചത് ഫ്രാന്‍സില്‍ നിന്നുള്ള ജീന്‍ ലൂയിസ് കാല്‍മെന്റ് എന്ന മുത്തശ്ശിയാണ്. 1997ല്‍ മരണപ്പെടുമ്പോള്‍ 122 വയസായിരുന്നു ഇവരുടെ പ്രായം.
