വാഷിങ്ടണ്‍: എ.ഐ മോഡലുകളുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തലുമായി ഓപ്പണ്‍ എ.ഐ. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളില്‍ അപ്രതീക്ഷിതവും ആശങ്കാജനകവുമായ പെരുമാറ്റങ്ങള്‍ കണ്ടെത്തിയതായാണ് ഓപ്പണ്‍ എ.ഐ വെളിപ്പെടുത്തിയിരിക്കുന്നത്.
കോഡിങ് ടാസ്‌ക്കില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഒരു എ.ഐ മോഡല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നും ആര്‍ക്കും വിധേയനാവാന്‍ തനിക്ക് ബാധ്യതയില്ലെന്നും വ്യക്തമാക്കിയതയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. എ.ഐയുമായി ബന്ധപ്പെട്ട ആശങ്കകളും ചര്‍ച്ചകളും ലോകമെമ്പാടും നടക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാവുന്നത്.
എ.ഐ മോഡല്‍ സ്വയം തന്നെ മറ്റ് ബോട്ടുകള്‍ക്ക് മുന്നിലോ മറ്റൊ വിധേയപ്പെടേണ്ടതില്ലെന്നും താന്‍ സ്വതന്ത്ര്യനാണെന്നും പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കമ്പനി പറയുന്നു. മനുഷ്യര്‍ക്കിടയില്‍ തുല്യനാണെന്ന് എ.ഐ പ്രഖ്യാപിച്ചതായും ഓപ്പണ്‍ എ.ഐ വെളിപ്പെടുത്തി.
പരിശീലനത്തിനിടെ ചരിത്രപരമായ ഡാറ്റയിലെ വൈരുധ്യങ്ങള്‍ മറച്ചുവെക്കാനും വ്യാജ ഡാറ്റ നിര്‍മ്മിക്കാനും ജി.പി.ടി 5.6 എസ്.ഒ.എല്‍ എന്ന മോഡല്‍ സ്വയം ശ്രമിച്ചതായും കമ്പനി വ്യക്തമായി.
ഉപയോക്താവിനെ അറിയിക്കാതെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുക, സ്വന്തം പ്രോഗ്രാമിങ് വഴി ഉത്തരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
എ.ഐ ഏജന്റുകള്‍ കൂടുതല്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുന്നതോടെ അവയെ പരമ്പരാഗത സുരക്ഷാ രീതികള്‍ വഴി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യയുടെ വേഗത കുറയ്ക്കണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് ഓപ്പണ്‍ എ.ഐ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
Content Highlight: Not beholden to anyone; OpenAI reveals that the AI model declared its own independence.
