2027ലെ ഐ.പി.എല്‍ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന് ക്യാപ്റ്റന്‍സില്‍ മറ്റ് ഓപ്ഷനുകളുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. നിലവില്‍ ചെന്നൈയുടെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദിന് പുറമെ സഞ്ജു സാംസണിനും ടീമിന്റെ ചുമതല ഏറ്റെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ടീമില്‍ കഴിവുള്ള മറ്റ് താരങ്ങളുമുണ്ടെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസൺ. Photo: Cricket Central/x.com
‘ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ മറ്റ് ഓപ്ഷനുകളുണ്ട്. സഞ്ജു സാംസണും ടീമില്‍ ആ ചുമതല നിര്‍വഹിക്കാന്‍ കഴിയും. മറ്റ് താരങ്ങളുമുണ്ട്! ഋതുരാജ് ഗെയ്ക്വാദിന് പ്രശ്‌നങ്ങളൊന്നുമില്ല. അദ്ദേഹം ക്യാപ്റ്റനായി തുടരുന്നതിലും എതിര്‍പ്പില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്റെ വ്യക്തിഗത ഫോമും അത്ര മികച്ചതായിരുന്നില്ല. അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരുപക്ഷേ ക്യാപ്റ്റന്‍സി അദ്ദേഹത്തിന് അധിക ഭാരമാകുന്നുണ്ടാകാം. ഇത്തരം തീരുമാനങ്ങള്‍ വളരെ ശ്രദ്ധയോടെ എടുക്കണം,’ ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മാത്രമല്ല മുന്‍ ചെന്നൈ നായകനും ഇതിഹാസ താരവുമായ എം.എസ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചും ജാഫര്‍ സംസാരിച്ചു. കൂടുതല്‍ കളിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും എന്നാല്‍ സ്വന്തം നിബന്ധനകള്‍ക്കനുസരിച്ച് വിരമിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എസ്. ധോമിയും ഋതുരാജ് ഗെയ്ക്വാദും
ആദര്‍ശപരമായ സാഹചര്യത്തില്‍ അതൊരു മികച്ച വിടവാങ്ങലാകുമായിരുന്നു. എന്നാല്‍ ചെന്നൈയില്‍ കളിച്ചുകൊണ്ട് തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ധോണി പലതവണ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലും അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പക്ഷേ ധോണി ധോണിയാണ്, കൂടുതല്‍ കളിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതദ്ദേഹത്തിന്റെ തീരുമാനമാണ്. സ്വന്തം നിബന്ധനകള്‍ക്കനുസരിച്ച് വിരമിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്,’ ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് ഐ.പി.എല്ലില്‍ നിന്ന് ഇതിഹാസം എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒപ്പമുള്ള ധോണി തന്റെ 18 വര്‍ഷം നീണ്ട ഐ.പി.എല്‍ കരിയറാണ് അവസാനിപ്പിച്ചത്.
വരാനിരിക്കുന്ന ഐ.പി.എല്‍ സീസണിന് മുന്നോടിയായി വമ്പന്‍ അഴിച്ചുപണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിയത്. 10 താരങ്ങളെയാണ് ലേലത്തിന് മുന്നോടിയായി ടീം റിലീസ് ചെയ്തത്. മാത്രമല്ല നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റും ഫ്രാഞ്ചൈസി പുറത്ത് വിട്ടിരുന്നു.
2027ലെ ഐ.പി.എല്ലിനോട് അനുബന്ധിച്ച് ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍
ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, കാര്‍ത്തിക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, നൂര്‍ അഹമ്മദ്, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗധരി, ജെയ്മി ഓവര്‍ട്ടണ്‍, ശിവം ദുബെ, രാമകൃഷ്ണ ഘോഷ്, ഗുര്‍ജപ്നീത് സിങ്, അന്‍ഷുല്‍ കാംബോജ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചഹര്‍
ചെന്നൈ സൂപ്പര്‍ കിങ്സ് റിലീസ് ചെയ്ത താരങ്ങള്‍
സ്‌പെന്‍സര്‍ ജോണ്‍സണ്‍, അമന്‍ ഖാന്‍, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, മാറ്റ് ഹെന്റി, മക്‌നീല്‍ നോറോണ്‍ഹ, സക്കറി ഫോക്‌സ്, കുല്‍ദീപ് യാദവ്, ഡിയാന്‍ ഫോറസ്റ്റര്‍, ആകാശ് മധ്വാള്‍
Content Highlight: Wasim jaffer Talking about Ruturaj Gaikwad And Sanju Samson
