ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ ഇന്ത്യ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയതിന്റെ യുക്തി മനസിലാക്കാമെന്നും പക്ഷെ സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തികച്ചും ഞെട്ടിക്കുന്ന തീരുമാനമാണെന്നും വസീം ജാഫര്‍ പറഞ്ഞു.

‘ഇടംകൈയന്‍ ബാറ്റര്‍മാരുള്ള ന്യൂസിലാന്‍ഡ് ടീമിനെതിരെ ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കുന്നതിലെ യുക്തി മനസിലാക്കാം. എന്നാല്‍ സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തികച്ചും ഞെട്ടിക്കുന്ന തീരുമാനമാണ്.
ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയെ ഒറ്റയ്ക്ക് പരമ്പര സമനിലയിലെത്തിച്ച താരവും ഈ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറുമായ സിറാജിന് അനുകൂല സാഹചര്യങ്ങളില്‍ പോലും ടീമില്‍ ഇടം ലഭിക്കുന്നില്ലെന്നത് വിശ്വസിക്കാനാകുന്നില്ല.
ആദ്യ ദിനം തന്നെ ഇന്ത്യ സിറാജിന്റെ അഭാവം തിരിച്ചറിയുന്നുണ്ട്. കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും ബാറ്റര്‍മാരെ ക്ഷീണിപ്പിക്കാനും തന്റെ നിരന്തരമായ അധ്വാനത്തിലൂടെ മത്സരത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിക്കാനും സിറാജിന് കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ സിറാജിന്റെ സാന്നിധ്യം ഏറെ നിര്‍ണായകമാണ്. അദ്ദേഹത്തെ ഒഴിവാക്കിയ തീരുമാനം ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമാണ്,’ വസീം ജാഫര്‍ തന്റൈ എക്സില്‍ കുറിച്ചു.
അതേസമയം മത്സരത്തിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ഹെന്റി നിക്കോളാസും ഗ്ലെന്‍ ഫിലിപ്സുമാണ്. നിക്കോളാസ് 221 പന്തില്‍ നിന്ന് 14 ഫോര്‍ ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് കിടിലന്‍ പ്രകടനം കാഴ്ചവെക്കുന്നത്. ഫിലിപ്സ് 182 പന്തില്‍ നിന്ന് 13 ഫോര്‍ ഉള്‍പ്പെടെ 94 റണ്‍സ് നേടിയിട്ടുണ്ട്.
Stumps on Day 1️⃣ Jasprit Bumrah leads #TeamIndia’s bowling effort on the opening day of the series with 3️⃣ wickets ☝️ Scorecard ▶️ https://t.co/SaMcNXtAVG #NZvIND https://t.co/JM6CpHQLmL
— BCCI (@BCCI) November 19, 2026
ക്യാപ്റ്റന്‍ ടോം ലാഥം (0), ഡെവോണ്‍ കോണ്‍വേ (4), ഡാരില്‍ മിച്ചല്‍ (1), ടോം ബ്ലണ്ടല്‍ (5) എന്നിവര്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ രചിന് രവീന്ദ്ര 15 റണ്‍സിനും കൂടാരം കയറി.
ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി ജസ്പ്രീത് ബുംറയാണ് ആദ്യ ദിനം തിളങ്ങിയത്. അന്‍ഷുല്‍ കാംബോജും ആകാശ് ദീപും ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: Wasim Jaffer criticized the Indian team for not including Mohammed Siraj in the Playing 11 Against New Zealand Test
