ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. വെല്ലിങ്ടണിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കിവീസിനെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിൽ തന്നെ ന്യൂസിലാൻഡ് ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞുവീഴ്ത്തി. 70 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കിവികൾക്ക് നഷ്ടമായത്.
ബൗളിങ്ങിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ബുംറക്കൊപ്പം അൻഷുൽ കംബോജ്, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
മത്സരത്തിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാതം നിരാശപ്പെടുത്തി. രണ്ട് പന്തിൽ നിന്നും റൺസ് ഒന്നും നേടാതെയാണ് താരം മടങ്ങിയത്. ബുംറയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരത്തിന്റെ മടക്കം. ഇന്ത്യക്കെതിരെ സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റിൽ പൂജ്യത്തിന് പുറത്താവുന്ന നാലാമത്തെ ന്യൂസിലാൻഡ് ക്യാപ്റ്റനായി ടോം ലതാം മാറി.
അവസാനമായി 1999ൽ സ്റ്റീഫൻ ഫ്ലെമിങ് ആയിരുന്നു ഇത്തരത്തിൽ ഇന്ത്യക്കെതിരെ പൂജ്യത്തിന് മടങ്ങിയ കിവീസ് ക്യാപ്റ്റൻ. ആദ്യമായി ഈ തിരിച്ചടി നേരിട്ടത് ബാരി സിൻക്ലെയർ ആണ്. 1968ലായിരുന്നു താരം റൺസ് നേടാതെ മടങ്ങിയത്. പിന്നീട് 1981ൽ ജെഫ് ഹോവാർത്ത് ഈ അനാവശ്യ നേട്ടം ആവർത്തിച്ചു. 1999ന് ശേഷം മറ്റൊരു ന്യൂസിലാൻഡ് ക്യാപ്റ്റനും ഈ തിരിച്ചടിയിലേക്ക് വീണു.
മത്സരത്തിൽ തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും ഗ്ലെൻ ഫിലിപ്സും ഹെൻറി നിക്കോൾസും ചേർന്ന് ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരുടെയും മികച്ച പ്രകടനങ്ങളിലൂടെ ന്യൂസിലാൻഡ് 200 കടന്നിരിക്കുകയാണ്. ഹെൻറി നിക്കോൾസ് സെഞ്ച്വറി നേടിയും ഗ്ലെൻ ഫിലിംസ് അർദ്ധ സെഞ്ച്വറി നേടിയുമാണ് ക്രീസിൽ തുടരുന്നത്.
Test century number 1️⃣2️⃣ for Henry Nicholls 🙌 His fifth Test ton at the Cello Basin Reserve takes him level with Brendon McCullum for Test centuries for New Zealand. #NZvIND | 📸 = @PhotosportNZ https://t.co/Ue8M8bzc6S
— BLACKCAPS (@BLACKCAPS) November 19, 2026
അതേസമയം കിവീസിനെതിരെ ടി-20 പരമ്പരയും ഏകദിന പരമ്പരയും നേടിയ ഇന്ത്യ ഹാട്രിക് സീരിസ് വിജയം ലക്ഷ്യം വെച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. മറുഭാഗത്ത് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാവും ന്യൂസിലാൻഡിന്റെ ലക്ഷ്യം.
ഇന്ത്യ പ്ലെയിങ് ഇലവൻ
കെ.എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടോം ലാതം (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.
Content Highlight: Tom Latham create a unwanted record against India in Test cricket
