ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം തകര്‍ത്ത വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ മഹേന്ദ്ര സിങ് ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കുകയാണെന്ന വാര്‍ത്ത് ഏറെ സങ്കടത്തോടെയായിരുന്നു കായിക പ്രേമികള്‍ കേട്ടത്. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ കൂളിനെ ആരാധകര്‍ ആഘോഷിച്ചിരുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലായിരുന്നു. 2008 മുതലുള്ള നീണ്ട 18 വര്‍ഷത്തെ ഐ.പി.എല്‍ കരിയറിനായിരുന്നു ധോണി ഇതോടെ അന്ത്യം കുറിച്ചത്.

മഹേന്ദ്ര സിങ് ധോണി. Photo: Manorama Online
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ താരത്തെ കുറിച്ച് നിവിന്‍ പോളി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ധോണി എന്ന താരം എങ്ങനെയാണ് ആളുകള്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് എന്നതിനെ കുറിച്ചാണ് നിവിന്‍ പോളി സംസാരിച്ചത്.
ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറ് റണ്‍സിലോ ഒന്നുമല്ല ആരാധകര്‍ക്ക് കാര്യമെന്ന് പറയുകയാണ് നിവിന്‍ പോളി. ചില താരങ്ങള്‍ ഒരു ഇമോഷനാണെന്നും ധോണിയെ സംബന്ധിച്ചിടത്തോളം തനിക്ക് ധോണിയൊരു ഇമോഷനായാണ് തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു. അദ്ദേഹത്തെക്കാളും മികച്ച പ്ലെയേഴ്‌സ് ഇവിടെ ഉണ്ടാകാമെന്നും സ്റ്റാറ്റ്‌സ് നോക്കുകയാണെങ്കില്‍ ഒരുപാട് താരങ്ങള്‍ മികച്ചതായിട്ടുണ്ടാകാമെന്നും എന്നാല്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഒരു ഇമോഷനായി മാറാന്‍ പറ്റുകയുള്ളൂവെന്നും അതിലൊരാളാണ് ധോണിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

മഹേന്ദ്ര സിങ് ധോണി. Photo: X.com
ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചിരുന്നു. 2008 മുതല്‍ ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന താരമാണ് ധോണി. ടീമിന് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്.
Content Highlight: Nivin Pauly’s old video where he talks about MS Dhoni goes viral after player’s retirement
