ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം പുരോഗമിക്കുകയാണ്. നിലവില്‍ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഇന്ത്യ. നിലവില്‍ ചായയ്ക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ 368 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പുറത്തായത്.
That’ll be Tea on Day 4 of the 1st Test. Jasprit Bumrah picks up the wicket of the New Zealand Skipper, who departs for a duck. New Zealand trail by 319 runs. Scorecard – https://t.co/SaMcNXtAVG #NZvIND https://t.co/1ayryBQNf5
— BCCI (@BCCI) November 22, 2026
സൂപ്പര്‍ താരം കെ.എല്‍ രാഹുലിന്റെയും റിഷബ് പന്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വലിയ സ്കോറിലെത്തിയത്. 290 പന്തില്‍ 136 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. പന്ത് 153 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്. 9ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പന്ത് മടങ്ങിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പന്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് പന്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസം ബ്രെണ്ടന്‍ മക്കെല്ലത്തിനെ മറികടക്കാനാണ് താരത്തിന് സാധിച്ചത്.
Test Century No.9 in 📸📸 #NZvIND | @RishabhPant17 https://t.co/Fv4f87XZ6o
— BCCI (@BCCI) November 21, 2026
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങള്‍
താരം, സിക്സുകള്‍ എന്ന ക്രമത്തില്‍
ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്) – 138
റിഷബ് പന്ത് (ഇന്ത്യ) – 108*
ബ്രണ്ടന്‍ മക്കല്ലം (ഇംഗ്ലണ്ട്) – 107
ആദം ഗില്‍ക്രിസ്റ്റ് (ഓസ്ട്രേലിയ) – 100
ക്രിസ് ഗെയ്ല് (വെസ്റ്റ് ഇന്‍ഡീസ്) – 98
ടിം സൗത്തി (ന്യൂസിലാന്‍ഡ്) – 98
ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 97
വിരേന്ദര്‍ സെവാഗ് (ഇന്ത്യ) – 91
അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 98 റണ്‍സിനാണ് മടങ്ങിയത്. രണ്ട് റണ്‍സകലെയാണ് ഗില്ലിന് സെഞ്ച്വറി നഷ്ടമായത്. ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 85 റണ്‍സ് നേടിയപ്പോള്‍ ദേവദത്ത് പടിക്കല്‍ 80 റണ്‍സും സ്വന്തമാക്കി. 78 റണ്‍സ് നേടി ധ്രുവ് ജുറെലും ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി.
കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രചിന് രവീന്ദ്ര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്, ജേക്കബ് ഡഫി, നഥാന്‍ സ്മിത് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: Rishabh Pant has managed to become the second player in the history of Test cricket to hit the most sixes
