ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ബാസിന് റിസേര്‍വില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് നേടിയത്.
Stumps on Day 1️⃣ Jasprit Bumrah leads #TeamIndia’s bowling effort on the opening day of the series with 3️⃣ wickets ☝️ Scorecard ▶️ https://t.co/SaMcNXtAVG #NZvIND https://t.co/JM6CpHQLmL
— BCCI (@BCCI) November 19, 2026
ക്രീസിലുള്ളത് ഹെന്റി നിക്കോളാസും ഗ്ലെന്‍ ഫിലിപ്സുമാണ്. നിക്കോളാസ് 221 പന്തില്‍ നിന്ന് 14 ഫോര്‍ ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് കിടിലന്‍ പ്രകടനം കാഴ്ചവെക്കുന്നത്. ഓപ്പണര്‍മാരുടെ തകര്‍ച്ചയ്ക്ക് ശേഷം കിവീസിന്റെ സ്കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ക്ലാസിക് പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും നിക്കോളാസിന് സാധിച്ചിരിക്കുകയാണ്.
What a feeling. Henry and Glenn walk off unbeaten at the end of day one 🤩 https://t.co/sq1x9cnPqi
— BLACKCAPS (@BLACKCAPS) November 19, 2026
ന്യൂസിലാന്‍ഡിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് നിക്കോളാസിന് സാധിച്ചത്. മുന്‍ താരങ്ങളായ ജോണ്‍ റൈറ്റ്, ബ്രണ്ടന്‍ മക്കല്ലം എന്നീ താരങ്ങള്‍ക്കൊപ്പമാണ് നിക്കോളാസ് ഈ റെക്കോഡ് പങ്കിടുന്നത്.
ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങള്‍
കെയ്ന്‍ വില്ല്യംസണ് – 33
റോസ് ടെയ്ലര് – 19
മാര്ട്ടിന് ക്രോ – 17
ടോം ലാഥം – 17
ഹെന്റി നിക്കോളാസ് – 12
ജോണ്‍ റൈറ്റ് – 12
ബ്രണ്ടന്‍ മക്കല്ലം – 12
Test century number 1️⃣2️⃣ for Henry Nicholls 🙌 His fifth Test ton at the Cello Basin Reserve takes him level with Brendon McCullum for Test centuries for New Zealand. #NZvIND | 📸 = @PhotosportNZ https://t.co/Ue8M8bzc6S
— BLACKCAPS (@BLACKCAPS) November 19, 2026
നിക്കോളാസിന് പുറമെ ഫിലിപ്സ് 182 പന്തില്‍ നിന്ന് 13 ഫോര്‍ ഉള്‍പ്പെടെ 94 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ക്യാപ്റ്റന്‍ ടോം ലാഥം (0), ഡെവോണ്‍ കോണ്‍വേ (4), ഡാരില്‍ മിച്ചല്‍ (1), ടോം ബ്ലണ്ടല്‍ (5) എന്നിവര്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ രചിന് രവീന്ദ്ര 15 റണ്‍സിനും കൂടാരം കയറി.
ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി ജസ്പ്രീത് ബുംറയാണ് ആദ്യ ദിനം തിളങ്ങിയത്. അന്‍ഷുല്‍ കാംബോജും ആകാശ് ദീപും ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: Henry Nicholas In Great Record Achievement In Test Cricket For New Zealand
