ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി സൂപ്പര്‍ സ്പിന്നര്‍ യുസ്വേന്ദ ചഹല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ചഹല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ക്രിക്കറ്റില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനാണ് ചഹലിന് സാധിച്ചത്.
ഫോര്‍മാറ്റില്‍ 346 മത്സരങ്ങളിലെ 340 ഇന്നിങ്‌സില്‍ നിന്ന് 402 വിക്കറ്റുകളാണ് ചഹല്‍ ഇതുവരെ നേടിയത്. ഇന്ത്യ, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഹരിയാന, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ചഹല്‍ കളിച്ചത്.
ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍
യുസ്വേന്ദ്ര ചഹല്‍ – 402 (440 ഇന്നിങ്‌സ്)
ഭുവനേശ്വര്‍ കുമാര്‍ – 354 (285)
പീയുഷ് ചൗള – 329 (306)
ആര്‍. അശ്വിന്‍ – 323 (336)
Milestone Unlocked 🔓 Yuzvendra Chahal becomes the first Indian to take 400 T20 wickets. He achieved the feat during his impressive spell of 3/16 to help Haryana beat Tamil Nadu by seven wickets in Indore 👏 #SMAT | @mflone_ | @yuzi_chahal | @haryanacricket https://t.co/ECBllcWacQ
— BCCI Domestic (@BCCIdomestic) November 19, 2026
അതേസമയം മത്സരത്തില്‍ തമിഴ്‌നാടിനെതിരെ ഹരിയാന വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹരിയാന 124 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഹരിയാന 16.1 ഓവറില്‍ 126 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
തമിഴ്‌നാടിന് വേണ്ടി ബാറ്റിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്തിയത് 17 പന്തില്‍ 38 റണ്‍സ് നേടിയ അമിത് സാത്‌വിക്കാണ്. 27 റണ്‍സ് നേടിയ തുഷാര്‍ രഹേജയും റണ്‍സ് സംഭാവന ചെയ്തു. ഹരിയാനയ്ക്ക് വേണ്ടി ബൗളിങ്ങില്‍ ചഹലിന് പുറമെ നിഷാന്ത് സിന്ധുവും മൂന്ന് വിക്കറ്റ് നേടി. കനിഷ്‌ക് ചൗഹാന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഹരിയാനയ്ക്ക് വേണ്ടി 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അന്‍കിത് കുമാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. നിഷാന്ത് സിന്ധു 37 റണ്‍സും നേടി. തമിഴ്‌നാടിനായി വി അതിസയരാജ്, ഗുര്‍ജപ്‌നീത് സിങ്, സായി കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Content Highlight: Yuzvendra Chahal In Great Record Achievement For India
