സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി സൂപ്പര്‍ താരം സഞ്ജു സാംസണ്. കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിലാണ് താരം കിടിലന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 16 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 47 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 293.75 എന്ന സൂപ്പര്‍ സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടായിരുന്നു.
കേരളത്തിനൊപ്പം മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 450 സിക്സുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കൈവിട്ടുകളഞ്ഞത്.
🚨 SANJU SAMSON SHOW IN SMAT 🔥 – Sanju Samson smashed from 47 from just 16 balls in Syed Mushtaq Ali. Captain leading Kerala from front in the important game. https://t.co/NcQHPdH9Np
— Johns. (@CricCrazyJohns) November 16, 2026
മഹാരാഷ്ട്രയ്ക്കെതിരെ ഒരു സിക്സും കൂടി നേടിയിരുന്നെങ്കില്‍ 450 ടി-20 സിക്സര്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിക്കുമായിരുന്നു. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 366 മത്സരത്തിലെ 349 ഇന്നിങ്സില്‍ നിന്ന് 9371 റണ്‍സാണ് താരം സ്വന്തമാക്കിയത്. 449 സിക്സും സഞ്ജുവിനുണ്ട്. മാത്രമല്ല എട്ട് സെഞ്ച്വറിയും 60 അര്‍ധ സെഞ്ച്വറിയും നേടാന്‍ താരത്തിന് സാധിച്ചു.
ഇന്ത്യയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് കുട്ടി ക്രിക്കറ്റില്‍ 450 കടന്നിട്ടുള്ളൂ. രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. 450 സിക്സര്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ സഞ്ജുവിനും ഈ ഇതിഹാസ റെക്കോഡില്‍ സ്ഥാനം പിടിക്കുമായിരുന്നു.
അതേസമയം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തുടരുമ്പോള്‍ 11 ഓവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയിട്ടുണ്ട്. രോഹന് 31 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി നിലവില്‍ വിക്കി ഒസ്വാള് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രാമകൃഷ്ണ ഘോഷ് ഒരു വിക്കറ്റും നേടി.
