സാഫ് ചാമ്പ്യൻഷിപ്പിൽ വീണ്ടും കിരീടം കൈപ്പിടിയിലാക്കി കരുത്തുകാട്ടിയിരിക്കുകയാണ് ഇന്ത്യ. ഫൈനലിൽ പാകിസ്ഥാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ മൂന്നാം കിരീടത്തിൽ മുത്തമിട്ടത്. മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
ഈ കിരീട നേട്ടത്തോടെ പത്ത് തവണ സാഫ് കപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. 1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023, 2026 എന്നീ വർഷങ്ങളിലാണ് ഇന്ത്യയുടെ കിരീട നേട്ടം.
THE KINGS OF SOUTH ASIA, FOR THE 10TH TIME! 👑🇮🇳 The #BlueTigers have become the first nation to win three consecutive titles! 💙 #SAFFChampionship2026 #IndianFootball https://t.co/zlUQFOuq2E
— Indian Football (@IndianFootball) November 17, 2026
രണ്ട് കിരീടം നേടിയ മാലിദ്വീപ് ആണ് ഇന്ത്യയുടെ പുറകിലുള്ളത്. കിരീടങ്ങളുടെ എണ്ണത്തിൽ ഇന്ത്യ മറ്റുള്ള രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾ ഓരോ തവണയും സാഫ് കപ്പിൽ ചാമ്പ്യന്മാരായിട്ടുണ്ട്.
അതേസമയം മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് പാകിസ്ഥാൻ ആദ്യം വലകുലുക്കിയത്. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ആലംഗീർ ഗാസിയുടെ തകർപ്പൻ ഗോളിലൂടെ പാകിസ്ഥാൻ ലീഡ് നേടി.
രണ്ടാം പകുതിയിൽ പാകിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിന്റെ ഗതി മാറ്റി. പിന്നാലെ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യയെ സമനിലയിലെത്തിച്ചു.
വിജയഗോളിനായി ഇന്ത്യയുടെ ശ്രമം തുടർന്നെങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ലക്ഷ്യം കണ്ടത്. 88ാം മിനിട്ടിൽ പ്രതിരോധ താരം സന്ദീപ് മാണ്ഡി നേടിയ ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
Never count out the #BlueTigers. 🐯🐾 India are champions. 🇮🇳🏆 #INDPAK #SAFFChampionship2026 #IndianFootball https://t.co/BFZhQ82hh3
— Indian Football (@IndianFootball) November 17, 2026
ഈ വിജയം മലയാളികൾക്കും ഏറെ സ്പെഷ്യലാണ് ആറ് മലയാളികളായിരുന്നു കിരീടം നേടിയ ടീമിൽ ഉണ്ടായിരുന്നത്. മലയാളി താരങ്ങളായ പി.വി. വിഷ്ണു, മുഹമ്മദ് സുഹൈൽ, പി.എൻ. നൗഫൽ, എബിൻദാസ് യേശുദാസൻ, മുഹമ്മദ് ഉവൈസ്, അബ്ദുൾ റബീഹ് എന്നിവരായിരുന്നു ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം.
Content Highlight: Indian football team create a new history in SAFF Championship football
