തിരുവനന്തപുരം: ബി.ജെ.പി വിട്ട് പത്മജ വേണുഗോപാല്‍. പദവി കിട്ടാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്നും തനിക്ക് പറ്റിയ തെറ്റ് തിരുത്തുകയാണെന്നും പത്മജ പറഞ്ഞു. തീരുമാനം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലുള്ള രാജീവ് ചന്ദ്രശേഖരനെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല അതിനാല്‍ തന്നെ രാജിക്കത്ത് ഇമെയിലായാണ് അയച്ചതെന്ന് അവര്‍ പറഞ്ഞു. വീണ്ടും കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് സൂചനകള്‍.
ഗവര്‍ണര്‍ പദവിയോ ദേശീയ വനിതാ കമ്മീഷന് പദവിയടക്കം പത്മജ ആഗ്രഹിച്ചിരുന്നു. ദേശീയ-സംസ്ഥാന നേതൃത്വങ്ങളുമായി നടത്തി ചര്‍ച്ച പരാജയമായതോടെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. അര്‍ഹമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് മത്സരിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. മത്സരിച്ച് തോറ്റാലും ഉന്നത പദവികളില്‍ എന്തെങ്കിലും നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. പ്രതീക്ഷിച്ച പദവികള്‍ ഒന്നും തന്നെ പത്മജയ്ക്ക് ബി.ജെ.പി നല്‍കിയില്ല.
Content Highlight: Correcting a mistake: Padmaja Venugopal leaves the BJP
