ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിനെയും യശസ്വി ജെയ്സ്വാളിനെയും പ്രശംസിച്ച് മുന്‍ താരം ആകാശ് ചോപ്ര. രണ്ട് ഓപ്പണര്‍മാരും വളരെ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചെന്നും ജെയ്സ്വാളിന് സെഞ്ച്വറി നഷ്ടമായത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് ഓപ്പണര്‍മാരും വളരെ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. അവരുടെ ശൈലികള്‍ വ്യത്യസ്തമാണ്. ഒരാള്‍ ശരീരത്തോട് വളരെ അടുത്ത് കളിക്കുന്നു, സാങ്കേതികമായി വളരെ ഒതുക്കത്തോടെയാണ് കെ.എല്‍. രാഹുല്‍ കളിക്കുന്നത്. അദ്ദേഹം ഇപ്പോഴും അവിടെയുണ്ട്. ജെയ്സ്വാളിന് കുറച്ച് ക്ലോസ് ഷേവിങ് ഉണ്ടായിരുന്നു, പക്ഷെ അവന് കളിക്കാന്‍ തുടങ്ങിയപ്പോള്‍ മികച്ച ഷോട്ടുകളാണ് കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റ് ആണെങ്കിലും അദ്ദേഹം തന്റെ ആക്രമണോത്സുകതയും ഉദ്ദേശ്യവും ഉപേക്ഷിക്കുന്നില്ല. ന്യൂസിലാന്‍ഡില്‍ ആദ്യമായിട്ടാണ് അദ്ദേഹം ഒരു ടെസ്റ്റ് കളിക്കുന്നത്. തന്റെ സെഞ്ച്വറി നഷ്ടമായത് നിര്‍ഭാഗ്യകരമാണ്, പക്ഷേ അദ്ദേഹം ഇന്ത്യയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
A solid Day 2 for #TeamIndia 🇮🇳 159/1 at Stumps in Wellington, with KL Rahul (52*) and Devdutt Padikkal (16*) unbeaten in the middle 👏 Scorecard ▶️ https://t.co/SaMcNXtAVG #NZvIND https://t.co/9YuidOXC6D
— BCCI (@BCCI) November 20, 2026
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ് 368 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് ദേവ്ദത്ത് പടിക്കലും കെ.എല്‍. രാഹുലുമാണ്. പടിക്കല്‍ 35 പന്തില്‍ 16 റണ്‍സും രാഹുല്‍ 115 പന്തില്‍ 52 റണ്‍സും നേടിയാണ് നിലയുറപ്പിച്ചത്. നേരിട്ട 99ാം പന്തിലാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത്.
ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് യശസ്വി ജെയ്സ്വാളിനെയാണ്. 89 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്. 16 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
ആദ്യ ഇന്നിങ്സില്‍ ഹെന്റി നിക്കോള്‍സിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും സെഞ്ച്വറി കരുത്തിലാണ് താരം കിവീസ് സ്കോര്‍ ഉയര്‍ത്തിയത്. 335 പന്തില്‍ നിന്ന് 21 ഫോറുകള്‍ ഉള്‍പ്പെടെ 175 റണ്‍സാണ് നിക്കോള്‍ സ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടിയപ്പോല്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റ് നേടിയാണ് തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റാണ് നേടിയത്.
Content Highlight: Aakash Chopra Talking About K.L Rahul And Yashasvi Yaiswal
