മറ്റ് ഇന്ഡസ്ട്രികളില് സൂപ്പര്‍താര സിനിമകള്‍ മാത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുകയാണ് മോളിവുഡ്. സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിന് പ്രാധാന്യം നല്കുന്ന മോളിവുഡില്‍ സമീപകാലത്തെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ അതിന് ഉദാഹരണമാണ്. നായികാ കേന്ദ്രീകൃത ചിത്രമായ ലോകഃ 2, ഇന്‍സ്റ്റഗ്രാമിലെ പിള്ളേരെ വെച്ച് എടുത്ത വാഴ 2 എന്നിവ മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
വെറുമൊരു ഫീല്‍ഗുഡ് റോം കോം ചിത്രമായ ബെത്ലഹേം കുടുംബ യൂണിറ്റ് ഈ രണ്ട് സിനിമകളെയും തകര്‍ത്ത് പുതിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കി. 25 കോടിക്ക് ഒരുക്കിയ ചിത്രം 300 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഓണം റിലീസായത്തിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി.

ബെത്ലഹേം കുടുംബ യൂണിറ്റ് , ഐ ആം ഗെയിം, ബാച്ച്ലര് പാര്‍ട്ടി ഡ്യൂ Photo: Theatrical poster
എന്നാല്‍ ബെത്ലഹേമിന് ശേഷം എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത അവസ്ഥയാണ് മോളിവുഡിന്. വന്‍ ഹൈപ്പിലും ബജറ്റിലുമൊരുങ്ങിയ പല സിനിമകളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലും ഹൈപ്പിലുമൊരുങ്ങിയ ഐ ആം ഗെയിം മുതല്‍ മോളിവുഡിലെ ബ്രാന്‍ഡ് ഡയറക്ടര്‍ അമല്‍ നീരദിന്റെ ബാച്ച്ലര് പാര്‍ട്ടി ഡ്യൂ വരെ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.
പൃഥ്വിരാജിന്റെ ഖലീഫ ശരാശരിയിലൊതുങ്ങിയപ്പോള്‍ ഫാന്റസി ഴോണറിലൊരുങ്ങിയ ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍, ടൈറ്റന്‍സ്, ധൂമകേതു തുടങ്ങിയ ചിത്രങ്ങള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളംവിട്ടു. പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായെത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ 50 കോടി നേടിയതാണ് ആകെയുള്ള ആശ്വാസം.

ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍, ടൈറ്റന്‍സ്, ധൂമകേതു Photo: Theatrical poster
മലയാള സിനിമക്ക് തിളങ്ങാനാകാത്ത കേരള ബോക്സ് ഓഫീസില്‍ അന്യഭാഷാ സിനിമകള്‍ റെക്കോഡ് കളക്ഷന്‍ നേടുന്നതിനും ഈയൊരു സമയം സാക്ഷ്യം വഹിച്ചു. ബാഹുബലി 2നെ തകര്‍ത്ത് ജയിലര്‍ 2 കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രമായി മാറി. സൂര്യയുടെ സീന്‍ 30 കോടി നേടി വന്‍ വിജയമായപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടിയ ആദ്യ ഹിന്ദി ചിത്രമെന്ന നേട്ടം രാമായണ സ്വന്തമാക്കി.
ബെത്ലഹേമിന് ശേഷം കേരള ബോക്സ് ഓഫീസിന് അനക്കം വെക്കണമെങ്കില്‍ മോഹന്‍ലാലിന്റെ അതിമനോഹരം വരണമെന്നാണ് ലാല്‍ ഫാന്‍സ് അഭിപ്രായപ്പെടുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായ തുടരുമിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രം വന്‍ വിജയമാകുമെന്നാണ് ഓരോ ആരാധകരുടെയും പ്രതീക്ഷ. പുറത്തുവന്ന അപ്ഡേറ്റുകളും ചിത്രം ഗംഭീരമാകുമെന്ന് സൂചന നല്‍കുന്നുണ്ട്.

അതിമനോഹരം Photo: Screen grab/ Sony Music Malayalam
തുടരും പോലെ മാസ് എലമെന്റുകളുള്ള ചിത്രമല്ല അതിമനോഹരമെന്ന് സംവിധായകന് പറയുമ്പോഴും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ഇഷ്ടനടനെ ഇത്തവണയും തരുണ്‍ മൂര്‍ത്തി ഗംഭീരമായി അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: No big hits in Mollywood after the historical success of Bethlehem Kudumba Unit
