ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്ലര് പാര്‍ട്ടി ഡ്യൂ. അമല്‍ നീരദിന്റെ തന്നെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്ലര് പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായാണ് ചിത്രം ഒരുക്കുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തന്നെ വലിയ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍.
മലയാളത്തിലെ യുവതാരനിരയായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നസ് ലെന്, ഷറഫുദ്ദീന്, ചന്തു സലീം കുമാര്‍, രജിഷ വിജയന് തുടങ്ങി ഒട്ടനവധി പേരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നപ്പോഴും ചിത്രം പരാജയമാകുമെന്ന് പലരും പ്രവചിച്ചിരുന്നു.

ബാച്ച്ലര് പാര്‍ട്ടി ഡ്യൂ. Photo: X.com
ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് കിട്ടിയ പ്രതികരണങ്ങള്‍. ശരാശരിയിലും താഴെ നില്ക്കുന്ന ചിത്രമെന്നും തീര്‍ത്തും നിരാശ പകര്‍ന്നെന്നും അടക്കം ഒട്ടനവധി നെഗറ്റീവ് കമന്റുകളാണ് ചിത്രം കണ്ടിറങ്ങിയവര്‍ പങ്കുവെച്ചത്. അഭിനേതാക്കളുടെ പെര്‍ഫോമന്‍സിന് കൈയടി ലഭിച്ചെങ്കിലും പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കി കഥ പറയാന്‍ സാധിക്കാതെ പോയതായിരുന്നു അമല്‍ നീരദിന്റെ പരാജയത്തിന് കാരണം.
ഇതോടെ ചിത്രത്തിനെതിരെ ഒട്ടനവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ ഒരു അഭിമുഖത്തില്‍ നസ്ലെനും ചന്തു സലീമും പറഞ്ഞ കാര്യങ്ങളാണ് ചിത്രത്തിന് മോശം പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ വീണ്ടും വൈറലാകുന്നത്. ചിത്രത്തിന്റെ വിധി എന്ത് തന്നെയായാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും റിസള്‍ട്ട് എന്താകും എന്നാലോചിക്കാതെ ചെയ്ത ചിത്രമാണിതെന്നുമായിരുന്നു നസ്ലെന് പറഞ്ഞത്.

നസ്ലെനും ചന്തു സലീമും. Photo: X.com
ഒരു അമല്‍ നീരദ് ചിത്രം ചെയ്യുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ചിത്രത്തിന്റെ റിസള്‍ട്ട് എന്ത് തന്നെയായിലും നമ്മള് പാര്‍ട്ടി ചെയ്യുമെന്ന് അമല്‍ നീരദ് തന്നോട് പറഞ്ഞതായും ചന്തു സലീമും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താരങ്ങളുടെ വാക്ക് അറം പറ്റിയെന്നും വിധി പരാജയമെന്ന് ഏറെക്കുറെ ഉറപ്പായെന്നും പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ഓ.എമ്മും, ദുല്‍ഖര്‍ സല്‍മാന്റെ ആകാസം ലോ ഒക്ക താരയും ഇന്ന് തിയേറ്ററുകളിലെത്തിയ സാഹചര്യത്തില്‍ ബാച്ച്ലര് പാര്‍ട്ടിയുടെ ബോക്സ് ഓഫീസിലെ ഗതി എന്താകുമെന്ന് കണ്ടറിയണം.
Content Highlight: Troll for Naslen and Chandu Salim Kumar’s interview goes viral after Bachelor party duex
