ഇന്ത്യന്‍ സിനിമാലോകത്തെ സമീപകാലത്ത് ഞെട്ടിച്ച താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. മറ്റ് ഇന്ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ തേടിപ്പിടിച്ച് ചെയ്താണ് മമ്മൂട്ടി സിനിമാലോകത്തെ ഞെട്ടിക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ കരിയറിലെ നാലാമത്തെ ദേശീയ അവാര്‍ഡും താരം തന്റെ ഷെല്‍ഫിലെത്തിച്ചു.
താരം ഭാഗമായ ഏറ്റവും പുതിയ ചിത്രമായ ഓ.എം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. ധനുഷ് നായകനായ ചിത്രത്തില്‍ പ്രധാനവേഷമായിരുന്നു താരം കൈകാര്യം ചെയ്തത്. സിയാ കാര്ത്തികേയന് എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടി. സമീപകാലത്ത് മമ്മൂട്ടിയിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് ഓ.എം.

മമ്മൂട്ടി Photo: Screen grab/ Divo Music
നായകനായ ധനുഷിനെക്കാള്‍ ഗംഭീര ഇന്‍ട്രോയാണ് സിയാ കാര്ത്തികേയന് ലഭിച്ചത്. പൊലീസ് സ്റ്റേഷനിലെ ഇന്ട്രോയും അതിന് ശേഷം വന്ന ‘അലാക ലോവ’ എന്ന പാട്ടും തിയേറ്ററുകളെ പൂരപ്പറമ്പാക്കി. ഒട്ടും പ്രതീക്ഷിക്കാത്ത പോയിന്റില്‍ ധനുഷിനൊപ്പം മമ്മൂട്ടിയുടെ വക രണ്ട് സ്റ്റെപ്പ് കൂടിയായപ്പോള്‍ തിയേറ്ററുകള്‍ ഇളകിമറിഞ്ഞു.
തമിഴ്നാട്ടിലും കേരളത്തിലും ‘അലാക ലോവ’യെ പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയുടെ വകയായി ആരാധകര്‍ക്ക് അടിച്ചുപൊളിക്കാന്‍ ഒരു പാട്ട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഓരോ ആരാധകരും. മമ്മൂട്ടിയില്‍ നിന്ന് ഇങ്ങനെയുള്ള വേഷങ്ങളും വേണമെന്നാണ് ഫാന്‍സിന്റെ അഭ്യര്‍ത്ഥന.

മമ്മൂട്ടി Photo: Screen grab/ Divo Music
ഭ്രമയുഗം, റോഷാക്ക്, കാതല്‍ പോലെ തന്നിലെ നടനെ മാക്സിമം ഉപയോഗിക്കുന്ന സിനിമകളെപ്പോലെ തിയേറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന സിനിമകളും വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. മമ്മൂട്ടിയുടെ ലൈനപ്പും ഈ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. നിലവില്‍ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേള അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഓരോ അപ്ഡേറ്റും സൂചന നല്കുന്നു.
തമിഴ്നാട്- കേരള ബോര്ഡറില് നടക്കുന്ന ഗ്യാങ്സ്റ്റര്‍ കഥയാണ് മേളയുടേത്. വന്‍ ഹൈപ്പിലും ബജറ്റിലുമാണ് ചിത്രം ഒരുങ്ങുന്നത്. മേളയ്ക്ക് ശേഷം ഖാലിദ് റഹ്മാനൊപ്പമുള്ള മട്ടാഞ്ചേരി മാഫിയയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്റര്‍ടൈനര്‍ സിനിമകള്‍ തുടര്‍ച്ചയായി ചെയ്ത് ബോക്സ് ഓഫീസ് പവറും മമ്മൂട്ടി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

മേള Photo: Mammootty Kampany/ X.com
അതേസമയം മിക്സഡ് റെസ്പോണ്‍സിലൂടെ കേരള ബോക്സ് ഓഫീസില്‍ മികച്ച ഹോള്‍ഡുമായി മുന്നേറുകയാണ് ഓ.എം. ആദ്യദിനം വെറും മൂന്ന് കോടി മാത്രം നേടിയ ചിത്രം രണ്ടാം ദിനം നാല് കോടിക്കടുത്ത് സ്വന്തമാക്കി. മൂന്നാം ദിവസത്തെ അഡ്വാന്‍സ് ബുക്കിങ്ങും ഒരുകോടി കടന്നിരിക്കുകയാണ്.
Content Highlight: Fans requesting Mammootty to do more commercial movies like OM
