[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡ വെള്ളി നേടി. 62.58 മീറ്റര്‍ ദൂരം എറിഞ്ഞ് കീഴടക്കിയാണ് വികാസ് വെള്ളി നേടിയത്. കഴിഞ്ഞ ദിവസം വനിതകളുടെ ഡിസ്‌കസ്‌ത്രോയില്‍ സീമ പുനിയ സ്വര്‍ണം നേടിയിരുന്നു.
65.11 മീറ്റര്‍ എറിഞ്ഞ ഇറാന്റെ എഹ്‌സാന്‍ ഹദാദിയാണ് ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു വികാസ്.
,േ്‌യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്കാ ഫൈനലില്‍ കടന്നു. ഹീറ്റ്‌സില്‍ 2:04:28 മിനിറ്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ടിന്റു ഫൈനലിന് യോഗ്യത നേടിയത്.
ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒരുഗോളിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
