പരിശീലകന്‍ തോമസ് ഫ്രാങ്കിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്ലബ്ബിന്റെ ഈ നടപടി. ലീഗില്‍ നിലവില്‍ 16ാം സ്ഥാനത്താണ് ടോട്ടനം.
പരിശീലകന്‍ തോമസ് ഫ്രാങ്കിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്ലബ്ബിന്റെ ഈ നടപടി. ലീഗില്‍ നിലവില്‍ 16ാം സ്ഥാനത്താണ് ടോട്ടനം.
പ്രീമിയര്‍ ലീഗില്‍ ഇന്ന് പുലര്‍ച്ചെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസിലിനോട് ടോട്ടനം തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ തോല്‍വി. ഇതിന് പിന്നാലെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് ഫ്രാങ്കിനെ പുറത്താക്കിയത്.
പരിശീലകനെ പുറത്താക്കിയ വിവരം ക്ലബ്ബ് മാനേജ്‌മെന്റ് തന്നെയാണ് അറിയിച്ചത്. പരിശീലകന്‍ തോമസ് ഫ്രാങ്കിന് അവസരം നല്‍കിയെന്നും എന്നാല്‍ ഫലം ലഭിച്ചില്ലെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു.
The Club has taken the decision to make a change in the Men’s Head Coach position and Thomas Frank will leave today.
Thomas was appointed in June 2025, and we have been determined to give him the time and support needed to build for the future together.
However, results and… pic.twitter.com/mo82TaAXts
— Tottenham Hotspur (@SpursOfficial) February 11, 2026
‘തോമസ് ഫ്രാങ്കിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ ക്ലബ് തീരുമാനിച്ചു. അദ്ദേഹത്തെ നിയമിക്കുമ്പോള്‍ ഒരുമിച്ച് ക്ലബ്ബിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ സമയവും പിന്തുണയും നല്‍കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
എന്നാല്‍, ടീമിന്റെ സമീപകാല പ്രകടനങ്ങളും മത്സരഫലങ്ങളും പരിശോധിച്ചപ്പോള്‍ സീസണിന്റെ ഈ ഘട്ടത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു,’ ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു.
2025 ജൂണിലാണ് തോമസ് ഫ്രാങ്ക് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ടീം 38 മത്സരങ്ങളില്‍ കളത്തിലിറങ്ങി. ഈ മത്സരങ്ങളില്‍ 13 വിജയവും 11 സമനിലകളും ടീം സ്വന്തമാക്കി. 14 മത്സരങ്ങളില്‍ ടോട്ടന്‍ഹാം തോല്‍വിയും വഴങ്ങി.

തോമസ് ഫ്രാങ്ക്. Photo: Speedline/x.com
കൂടാതെ, ടോട്ടന്‍ഹാം ഫ്രാങ്കിന് കീഴില്‍ കളത്തില്‍ ഇറങ്ങിയ അവസാന 17 മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് നേടാനായത്. ഒപ്പം 2024 – 25 സീസണ്‍ മുതല്‍ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളിലും ടീമിന് വലിയ വിജയങ്ങള്‍ നേടാന്‍ സാധിച്ചിട്ടില്ല.
ഈ കാലഘട്ടത്തിലെ 32 ഹോം മത്സരങ്ങളില്‍ വെറും എട്ട് മത്സരങ്ങള്‍ മാത്രമാണ് ടോട്ടന്‍ഹാം ജയിച്ചത്. ഏഴ് മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ 15 തവണ പരാജയപ്പെടുകയും ചെയ്തു.
Content Highlight: Tottenham Hotspur sacked their head coach Thomas Frank