മലയാള സിനിമയിലെ താരപിതാവിന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഒ.എം’ നവംബർ 20ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ധനുഷ്, സായ് പല്ലവി, ശ്രീലീല തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്. അതേസമയം, ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശം ലോ ഒക താര’യും ഇതേ ദിവസമാണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ സിനിമ തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് ദുൽഖർ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. സ്കൂൾ കാലത്ത് സ്റ്റേജിൽ കയറാൻ പോലും ഭയപ്പെട്ടിരുന്ന താൻ ഇന്ന് സിനിമയിലൂടെ ഇത്രയും വലിയ വേദിയിൽ നിൽക്കുന്നതും മുതിർന്ന താരങ്ങളിൽനിന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതും വലിയ നേട്ടമായാണ് കാണുന്നതെന്ന് ദുൽഖർ പറഞ്ഞു.

ദുൽഖർ സൽമാൻ.Photo. Screen Grab/ Youtube

‘ഇതൊരു വലിയ അനുഗ്രഹമാണ്. സ്കൂൾ കാലത്ത് ഞാൻ ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയിരുന്നില്ല. ഞാൻ പറയുന്നത് ആരും വിശ്വസിക്കില്ല. അന്ന് സ്റ്റേജിൽ കയറാൻ പോലും എനിക്ക് പേടിയായിരുന്നു. ഡാൻസ് കളിക്കുമ്പോൾ അഞ്ചുപേർ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ഏറ്റവും പിന്നിലായിരിക്കും. എല്ലാം ഗ്രൂപ്പായിട്ടേ ചെയ്യാറുണ്ടായിരുന്നുള്ളൂ. ഒറ്റയ്ക്ക് ഒന്നും ചെയ്യില്ലായിരുന്നു.

ഇന്ന് ഒരു സിനിമാ കരിയറിലൂടെയാണ് ഞാൻ ഇവിടെ വന്നുനിൽക്കുന്നത്. അന്ന് വലിയ പ്രതിഭകളായും വലിയ പേരുകളിലൂടെയും മാത്രം കേട്ടിരുന്ന ആളുകളാണ് ഇപ്പോൾ ഇവിടെ ഇരിക്കുന്നത്. അവർ എന്നെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അതാണ് ഞാൻ നേടിയ ഏറ്റവും വലിയ വിജയമായി തോന്നുന്നത്. ഇതൊക്കെ പറയുമ്പോൾ ഞാൻ എപ്പോഴും ഇമോഷണലാകും,’ ദുൽഖർ പറഞ്ഞു.

ഒ.എം , ആകാശം ലോ ഒക താര. Photo.IMDb

അച്ഛൻ മമ്മൂട്ടിയുടെയും തന്റെയും സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിനെക്കുറിച്ചും ദുൽഖർ നേരത്തെ സന്തോഷം പങ്കുവെച്ചിരുന്നു. ഒരേ കുടുംബത്തിൽനിന്നുള്ള രണ്ട് മലയാളി താരങ്ങളുടെ ചിത്രങ്ങൾ രണ്ട് ഭാഷകളിലായി ഒരുമിച്ച് പ്രേക്ഷകരിലേക്ക് എത്തുന്നത് വലിയ അനുഗ്രഹമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Content Highlight:  Dulquer’s remarks about the changes cinema has brought to his life are also gaining attention