മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കാലകാലത്തേക്ക് ഇടം കണ്ടെത്തിയ അഭിനേതാവാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

ഓ.എം. Photo: Mammootty/ X.com
മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനികരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നവംബര്‍ 20ന് റിലീസിനൊരുങ്ങുന്ന ഓ.എം. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സിയ കാര്‍ത്തികേയന്‍ എന്ന അധോലോക നായകന്റെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ധനുഷാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അപ്‌ഡേറ്റുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ഓളമായിരുന്നു സൃഷ്ടിച്ചിരുന്നത്. കൊച്ചിയിലും ചെന്നൈയിലുമായി നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റുകളും സിനിമാലോകത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമെ സായ് പല്ലവി, ശ്രീലീല തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടിയുമൊത്ത് ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീലീല. സംസാരിക്കുമ്പാള്‍ താരം മറുപടി തരുന്ന രീതിയെ കുറിച്ചാണ് ശ്രീലീല അഭിമുഖത്തില്‍ സംസാരിച്ചത്.
‘രണ്ട് ദിവസം മാത്രമാണ് എനിക്ക് മമ്മൂട്ടി സാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം അധികം സീനുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഒരിക്കല്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. ആദ്യം സാറിനെ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായി. അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള സമയമായിരുന്നു അത്.

മമ്മൂട്ടി. Photo: X.com
സാറിന്റെ അടുത്തേക്ക് ചെന്ന് ആദ്യം തന്നെ ഞാന്‍ ചോദിച്ചത് സുഖമാണോ എന്നാണ്. അത് കേട്ട് എന്നെ നോക്കിയ ശേഷം തമിഴ് തെരിയും എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അതിന് ശേഷം ഞാന്‍ കണ്‍ഗ്രാറ്റ്‌സ് പറഞ്ഞു. എന്തിനാണെന്നാണ് എന്നോട് ചോദിച്ചത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇന് ഒന്നും ചോദിക്കേണ്ടെന്ന്,’ ശ്രീലീല പറഞ്ഞു.
Content Highlight: Sreeleela talks about her experience with Mammootty in the set of O.M
