ഈ വര്‍ഷത്തെ ദീപാവലിക്ക് സിനിമാ പ്രേക്ഷകരുടെ വെയിറ്റിങ് ലിസ്റ്റിലുണ്ടായിരുന്നത് പ്രധാനമായും രണ്ട് ചിത്രങ്ങളായിരുന്നു. നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്ണും മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയ തമിഴ് ചിത്രം സീനും. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയില്‍ രാമായണ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ വിന്നിങ് സ്ട്രീക്ക് തുടരാനായിരുന്നു സീനുമായി സൂര്യ തിയേറ്ററുകളിലേക്കെത്തിയത്.

പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിക്കൊണ്ടായിരുന്നു ഇരു ചിത്രങ്ങള്‍ക്കും ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണം ലഭിച്ചത്. കറുപ്പിലൂടെയും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലൂടെയും ലഭിച്ച വിജയക്കുതിപ്പ് സീനിലൂടെ തുടരാന്‍ സൂര്യയ്ക്ക് സാധിച്ചപ്പോള്‍ അസാധ്യ തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരുന്നു രാമായണ പ്രേക്ഷകര്‍ക്കായി കാത്തുവെച്ചത്. രണ്ട് ചിത്രങ്ങള്‍ക്കും അര്‍ഹിച്ച സ്‌പേസ് ആദ്യദിനങ്ങളില്‍ ലഭിക്കുകയും ചെയ്തിരുന്നു.

സീന്‍.

സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ സൂര്യ ചിത്രത്തിനായിരിക്കും ആധിപത്യം ലഭിക്കുക എന്നാണ് പലരും പ്രവചിച്ചതെങ്കിലും ദിനംപ്രതി സകല ഭാഷകളിലും രാമായണ പിടിമുറുക്കുന്ന കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രങ്ങള്‍ക്ക് ലഭിച്ച കളക്ഷന്‍ റിപ്പോര്‍ട്ടാണ് രാമായണയുടെ ആധിപത്യം സാധൂകരിക്കുന്നത്.

ഇന്നലെ (ഞായര്‍) സീന്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത് 1.80 കോടി രൂപയാണ്. അതേസമയം കേരളത്തില്‍ നിന്നും രാമായണ പാര്‍ട്ട് വണ്‍ നേടിയിരിക്കുന്നത് 6.75 കോടിയാണെന്ന കണക്ക് കൂടെ കൂട്ടിവായിക്കുമ്പോഴാണ് ചിത്രത്തിന്റെ ആധിപത്യം വെളിവാകുന്നത്. ഓപ്പണിങ് ദിനത്തില്‍ മൂന്ന് കോടി മാത്രം നേടിയ ചിത്രമാണ് റിലീസ് ചെയ്ത് പതിനൊന്നാം ദിനത്തില്‍ ആറരക്കോടിയയിലധികം കളക്ഷനുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്.

രാമായണ പാര്‍ട്ട് വണ്‍.

ഇതോടെ ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത് 45 കോടിയിലധികമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്പത് കോടിയെന്ന നേട്ടവും രാമായണ മറികടക്കുമെന്ന് സംശയമില്ല. അതേസമയം 28.80 കോടിയാണ് റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ സീന്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ബാച്ചലര്‍ പാര്‍ട്ടി ഡ്യൂ, മമ്മൂട്ടിയുടെ തമിഴ് ചിത്രമായ ഓ.എം, ദുല്‍ഖറിന്റെ ആകാസത്തിലോ ഒക്ക താര തുടങ്ങിയ ചിത്രങ്ങള്‍ ഈ വീക്കെന്‍ഡില്‍ റിലീസ് ചെയ്യുന്നതോടെ ഇരുചിത്രങ്ങളുടെയും കുതിപ്പിന് അന്ത്യമാകുമെന്നാണ് സിനിമാപേജുകള്‍ വിലയിരുത്തുന്നത്.

Content Highlight: Kerala Box office collection comparison of scene movie and Ramayana