കേരളത്തിന് പുറത്ത് മികച്ച ഫാന്‍ബേസ് നേടിയെടുത്ത താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്മാന്. സ്വന്തം നാട്ടിലെന്ന പോലെ തെലുങ്കിലും ദുല്‍ഖറിന് ലഭിക്കുന്ന സ്വീകാര്യത സിനിമാലോകത്ത് വലിയ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ മലയാളത്തിനെക്കാള്‍ അന്യഭാഷാ സിനിമകള്‍ക്ക് താരം പ്രാധാന്യം നല്‍കുന്നത് പലപ്പോഴും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്.

Dulquer Salmaan Photo/ Screen Grab/ Hollywood Reporter India
മലയാളത്തില്‍ തെലുങ്ക് ഫ്ളേവറുള്ള ബിഗ് ബജറ്റ് സിനിമകളും തെലുങ്കില്‍ മലയാളം ഫ്ളേവറുള്ള ഫീല്‍ ഗുഡ് സിനിമകളും ചെയ്യുന്ന നടനാണ് ദുല്‍ഖറെന്ന് അടുത്തിടെ ട്രോളുകളുണ്ടായിരുന്നു. അന്യഭാഷയിലെ തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. തെലുങ്കിലും തമിഴിലും തനിക്ക് സ്റ്റാര്‍ഡത്തിന്റെ ഭാരമില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘തമിഴിലും തെലുങ്കിലും എനിക്ക് സ്റ്റാര്‍ഡത്തിന്റെ ഭാരം വരാറില്ലെന്ന് എനിക്ക് തോന്നുന്നു. കുറച്ച് ബാങ്കബിളും എനിക്ക് വിശ്വാസമുള്ള കഥകള്‍ സെലക്ട് ചെയ്യാനുമുള്ള സ്പേസ് ഉണ്ടെന്നും വിചാരിക്കുന്നു. മലയാളത്തിലേക്ക് വന്നാല്‍ വലിയ സൈസുള്ള സിനിമകളാണ് എനിക്ക് വേണ്ടി ഒരുങ്ങാറുള്ളത്. ഇത് എന്റെയോ എന്നെവെച്ച് സിനിമ ചെയ്യുന്ന സംവിധായകരുടെയോ പ്രശ്നമാണെന്ന് കരുതുന്നില്ല.

Dulquer Salmaan Photo/ Screen Grab/ Galatta Plus
മലയാളത്തില്‍ എന്റെയടുത്തേക്ക് വരുന്നത് മുഴുവന്‍ ഇത്തരത്തിലുള്ള വലിയ സിനിമകളാണ്. അതിര്‍ത്തികളും വെല്ലുവിളികളും മറികടന്ന് മലയാള സിനിമ ശ്രദ്ധിക്കപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒ.ടി.ടിയിലൂടെ ഒരുപരിധിവരെ ഈയൊരു ബാരിയര്‍ കടന്നെങ്കിലും ‘പാന്‍ ഇന്ത്യന്‍’ എന്ന് നിങ്ങള്‍ വിളിക്കുന്ന ആ തിയേറ്ററിക്കല്‍ ബിസിനസ് വലുതാക്കാനാണ് ശ്രമം,’ ദുല്‍ഖര്‍ പറഞ്ഞു.
അതുകൊണ്ടാകാം വലിയ സിനിമകള്‍ തന്നെ വെച്ച് ചെയ്യുന്നതെന്നും താരം പറയുന്നു. മറ്റ് ഭാഷകളില്‍ തനിക്ക് ലഭിക്കുന്ന സ്വീകാര്യതയും മാര്‍ക്കറ്റും അതിന് സഹായിക്കുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാറാവുക എന്നത് വെറുമൊരു തമാശയല്ലെന്നും ഒരു കാര്യവും ചെറുതായി എടുക്കാനാകില്ലെന്നും താരം പറയുന്നു. ചെറിയ സിനിമകളെടുക്കുന്ന താരങ്ങള്‍ക്കും ഫിലിംമേക്കേഴ്സിനും കൊമേഷ്സ്യല്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ ആഗ്രഹമുണ്ടാകുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan Photo/ Pinterst
‘കൊമേഷ്സ്യല്‍ സിനിമ ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അത് ക്രാക്ക് ചെയ്യുക എന്നത് നല്ല പാടാണ്. മലയാളത്തില്‍ ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യുന്നതും തമിഴിലും തെലുങ്കിലും ലൈറ്റ് ഹാര്ട്ടഡായിട്ടുള്ള, ക്യാരക്ടര്‍ ഡ്രിവണ്‍ കഥകള്‍ ചെയ്യുന്നതും നടനെന്ന നിലയില്‍ ഒരുപോലെയാണ് ഞാന്‍ കാണുന്നത്. വലിയൊരു സ്കെയിലില്‍ ഒരുങ്ങുന്ന സിനിമ തെലുങ്കിലോ തമിഴിലോ ചെയ്യാനാകുമെന്ന് എനിക്കറിയില്ല. ഭാവിയില്‍ നടന്നേക്കാം. വന്നാല്‍ തീര്‍ച്ചയായും ചെയ്യും,’ ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
Content Highlight: Dulquer Salmaan about his script selection in Other Languages
