ന്യൂദൽഹി: ദൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
ദില്ലിയിലെ ഖാജോരി ഖസായിലാണ് സംഭവം. കപിൽ മിശ്രയുടെ എം.എൽ.എ ഓഫീസ് ക്യാമ്പിന് സമീപമാണ് വെടിവെപ്പുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം 20 റൗണ്ട് വെടിയുതിർത്തെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുസ്തഫബാദ് സ്വദേശി സമീറാണ് കൊല്ലപ്പെട്ടത്.
സമീറിന് നേരെ വെടിയുതിർത്ത അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്.
സമീറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ പ്രദേശത്ത് ഇത്തരത്തിലുണ്ടായ നാലാമത്തെ സംഭവമാണിതെന്നും ഇത് ക്രമാസമാധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് പ്രദേശവാസികൾ പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Content Highlight: Shooting near Delhi Minister Kapil Mishra’s office; 20 rounds fired; one person killed.
