യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ഡെന്മാർക്കിനോട് പരാജയപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവ് ഡോളോറസ് അവീറോ. പോർച്ചുഗൽ തോൽവി അർഹിച്ചതാണെന്നും റൊണാൾഡോക്ക് ടീമിൽ നിന്നും അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് അവീറോ പറഞ്ഞത്. സ്പോർട്ടിങ് സി.പിയിലെ ഒരു പരിപാടിയിലാണ് അവീറോ ഇക്കാര്യം തുറന്നുപറഞ്ഞത്.

‘തീർച്ചയായും അവന് വിഷമമുണ്ടായിരുന്നു. അവർ അവനെ വഞ്ചിച്ചു. എനിക്കും സങ്കടമുണ്ട്. അവർ (പോർച്ചുഗൽ) തോൽവി അർഹിച്ചതാണ്. അതിൽ എനിക്ക് സന്തോഷമുണ്ട്. അവന്റെ മുന്നിൽ വെച്ചായിരുന്നു ട്രിബ്യൂട്ട് നൽകേണ്ടിയിരുന്നത്. അദ്ദേഹം ഇല്ലാത്തപ്പോൾ അല്ല. സ്പോർട്ടിങ്ങിൽ ഞങ്ങൾ അദ്ദേഹത്തിന് ആദരവ് നൽകും. ഇവിടെ എല്ലാവരും അദ്ദേഹത്തെ വിലമതിക്കുന്നുണ്ട്. ദേശീയ ടീമിൽ അവന് അർഹിച്ച ബഹുമാനം ലഭിച്ചിരുന്നില്ല. സ്വന്തം സഹതാരങ്ങൾ പോലും അവനെ ബഹുമാനിച്ചിരുന്നില്ല’ ഡോളോറസ് അവീറോ പറഞ്ഞു.

നവംബർ അഞ്ചിനാണ് റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചത്. പോർച്ചുഗൽ നാഷണൽ ടീം പരിശീലകനും റൊണാൾഡോയും തമ്മിലുള്ള അസ്വാരസ്വങ്ങൾ ഫുട്‌ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതും ആരാധകർക്കിടയിൽ ഏറെ നിരാശ ഉണ്ടാക്കിയിരുന്നു.

പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകൻ ലംഘിച്ചു എന്ന അമർഷത്തിലാണ് റൊണാൾഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും പോർച്ചുഗൽ ക്യാമ്പിൽ നിന്ന് മടങ്ങിയതും. എന്നാൽ പിന്നീട് റൊണാൾഡോയും പോർച്ചുഗൽ ക്യാമ്പും തമ്മിൽ തകർക്കങ്ങൾ ഇല്ലെന്ന് ജോർജ് ജീസസ് പറഞ്ഞിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് റൊണാൾഡോ തന്റെ 23 വർഷം നീണ്ട കരിയറിന് ഫുൾ സ്റ്റോപ്പിട്ടത്.

എന്നാൽ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയോടുള്ള ആദരസൂചകമായി പോർച്ചുഗീസ് താരങ്ങൾ കളത്തിലിറങ്ങിയത് അദ്ദേഹത്തിന്റെ നമ്പർ ഏഴ് ജേഴ്‌സി ധരിച്ചായിരുന്നു.

പോർച്ചുഗലിലെ ബ്രാഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പറങ്കിപ്പട ഡെന്മാർക്കിനോട് തോൽവി ഏറ്റുവാങ്ങിയത്. 1983ന് ഇതാദ്യമായാണ് പോർച്ചുഗൽ സ്വന്തം മണ്ണിൽ ഒരു മത്സരത്തിൽ നാല് ഗോളിന് പുറകിലായി പോവുന്നത്.

അവസാനമായി പോർച്ചുഗൽ ഇത്തരത്തിലൊരു തിരിച്ചടി നേരിട്ടത്. അന്ന് ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ തകർത്തിരുന്നത്. ഇപ്പോൾ നീണ്ട 43 വർഷങ്ങൾക്ക് ശേഷമാണ് പോർച്ചുഗൽ ഇത്രയും വലിയ തോൽവി സ്വന്തം തട്ടകത്തിൽ നേരിട്ടത്.

 

Content Highlight: Cristiano Ronaldo’s mother, Dolores Aveiro, stated that Ronaldo did not receive the recognition he deserved from Portugal