ഫിഫ റാങ്കിങ്ങിൽ ചരിത്രനേട്ടം സ്വന്തമാക്കി മൊറോക്കോ. ഫിഫ റാങ്കിൽ അഞ്ചാം സ്ഥാനത്തെത്തിയാണ് മൊറോക്കൻ ഫുട്ബോൾ ടീം പുത്തൻ നാഴികക്കല്ല് കൈപ്പിടിയിലാക്കിയത്. ഫിഫ റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന ആദ്യ അറബ് രാജ്യമാണ് മൊറോക്കോ. നൈജീരിയക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം കൂടിയാണ് മൊറോക്കോ.

2027 ആഫ്രിക്ക നേഷൻസ് ഓഫ് കപ്പ് യോഗ്യത മത്സരത്തിൽ നൈജറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് മൊറോക്കോ ഏഴാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. വമ്പന്മാരായ ബ്രസീലിനെയും പോർച്ചുഗലിനെയും മറികടന്നാണ് മൊറോക്കോയുടെ മുന്നേറ്റം.
Rasmus Højlund at the double in Denmark’s 4-1 win over Portugal 😤 #NationsLeague https://t.co/wIvZ6rtD6y
— UEFA EURO (@UEFAEURO) November 14, 2026
ബ്രസീൽ സൗഹൃദ മത്സരത്തിൽ ജപ്പാനോട് 3-2ന് പരാജയപ്പെട്ടതും പോർച്ചുഗൽ ഡെന്മാർക്കിനോട് യുവേഫ നേഷൻസ് ലീഗിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയം നേരിട്ടതും മൊറോക്കോയെ റാങ്കിങ്ങിൽ മുന്നേറാൻ വഴിയൊരുക്കി.
1994ൽ നൈജീരിയയായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ നൈജീരിയയുടെ 32 വർഷം പഴക്കമുള്ള റെക്കോഡിനൊപ്പവും മൊറോക്കോ തങ്ങളുടെ പേര് എഴുതിചേർത്തിരിക്കുകയാണ്. 1994ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് വിജയിച്ചതും ആ വർഷം നടന്ന ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനവുമാണ് നൈജീരിയയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചിരുന്നത്.
Content Highlight: Morocco achieves a historic milestone in FIFA rankings
