നടൻ ചിയാൻ വിക്രത്തെ കുറിച്ച് സംസാരിക്കുകയാണ് മാല പാർവതി. എല്ലാ മലയാളം പാട്ടുകളുടെ വരികളും അദ്ദേഹത്തിന് അറിയാമെന്നും ഒരുപാട് സംസാരിക്കുമെന്നും മാല പാർവതി പറയുന്നു.
നടൻ ചിയാൻ വിക്രത്തെ കുറിച്ച് സംസാരിക്കുകയാണ് മാല പാർവതി. എല്ലാ മലയാളം പാട്ടുകളുടെ വരികളും അദ്ദേഹത്തിന് അറിയാമെന്നും ഒരുപാട് സംസാരിക്കുമെന്നും മാല പാർവതി പറയുന്നു.
സിനിമാ സെറ്റിലെ ഫൈറ്റ് ചെയ്യുന്ന പയ്യൻമാരൊക്കെ അവിടെയുണ്ടാകുമ്പോൾ അവരെക്കുറിച്ച് പറഞ്ഞാൽ അവരെക്കുറിച്ച് എല്ലാക്കാര്യങ്ങളും പറയുമെന്നും എല്ലാ ആളുകളെക്കുറിച്ചും അറിയാമെന്നും മാല പാർവതി പറഞ്ഞു.
പൃഥിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ക്യാമറ, ആംഗിൾ, ലൈറ്റ് എല്ലാം ശ്രദ്ധിക്കുമെന്നും വിക്രം അതിൻ്റെ അപ്ഗ്രേഡഡ് വേർഷനാണെന്നും മാല പാർവതി അഭിപ്രായപ്പെട്ടു.

ഒരു ഷോട്ട് എടുക്കുമ്പോൾ എല്ലാ കാര്യവും വിക്രത്തിന് അറിയാമെന്നും ആരെങ്കിലും പുറകിൽ നിന്ന് തെറ്റിച്ചാൽ ‘ഏയ് എന്നാച്ച് അങ്ക’ എന്ന് ചോദിക്കുമെന്നും മാല പാർവതി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മാല പാർവതി.
നീ എൻ സർഗ സംഗീതമേ… ഫുൾ പാട്ടിനെക്കുറിച്ചാണ് വിക്രം സാറ് സംസാരിക്കുക. എല്ലാ മലയാളം പാട്ടുകളുടെ വരികളും അദ്ദേഹത്തിന് അറിയാം. ഒരുപാട് സംസാരിക്കും. സിനിമാ സെറ്റിലെ ഫൈറ്റ് ചെയ്യുന്ന പയ്യൻമാരൊക്കെ അവിടെ കിടക്കുമല്ലോ? നമ്മൾ ആരെങ്കിലും കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ ഫുൾ ഹിസ്റ്ററി പറയും. സകലരെയും അറിയാം.
എന്തെങ്കിലും കാര്യത്തിനെക്കുറിച്ച് ചോദിച്ചാൽ എല്ലാം നന്നായിട്ട് അറിയാം. പൃഥിരാജിൻ്റെ കൂടെ അഭിനയിക്കുമ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ക്യാമറ, ആംഗിൾ, ലൈറ്റ് മൊത്തം ശ്രദ്ധിക്കും. ചിയാൻ സാറ് അതിൻ്റെ അപ്ഗ്രേഡഡ് വേർഷനാണ്.
ഒരു ഷോട്ട് എടുക്കുമ്പോൾ എല്ലാ കാര്യവും പുള്ളിക്ക് അറിയാം. ആരെങ്കിലും പുറകിൽ നിന്ന് തെറ്റിച്ചാൽ ‘ഏയ് എന്നാച്ച് അങ്ക’ എന്ന് ചോദിക്കും,’ മാല പാർവതി പറയുന്നു.
Content Highlight: That Tamil actor is an upgraded version of Prithviraj, he knows everything says Mala Parvathy