ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വമ്പന്‍ കുതിപ്പിനിടയില്‍ വേര്‍ഡ് ഓഫ് മൗത്തിലൂടെ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷനും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ.
വലിയ പ്രൊമോഷനൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ വിജയമാണ് ഇതിനോടകം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ആദ്യവാരത്തില്‍ തന്നെ 25 കോടിക്കടുത്ത് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു. അവസാനം ചെയ്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ വിജയിക്കാതെ പോയ പാര്‍വതിയുടെ ബോക്‌സ് ഓഫീസ് തിരിച്ചുവരവ് കൂടിയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.

കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 16 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ചിത്രത്തിന് ഇത്രയധികം കളക്ഷന്‍ ലഭിച്ചത്. ആദ്യദിനം വെറും 85 ലക്ഷം മാത്രമായിരുന്നു പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ കേരളത്തില്‍ നിന്ന് നേടിയത്.
രണ്ടാം ദിനം 1.9 കോടിയും മൂന്നാം ദിനം 2.4 കോടിയും ചിത്രത്തിന് ലഭിച്ചു. പിന്നീടങ്ങോട്ട് ഒരൊറ്റ ദിവസം പോലും ഒരു കോടിയുടെ താഴേക്ക് ചിത്രത്തിന്റെ കളക്ഷന്‍ പോയിട്ടില്ല. കേരളത്തില്‍ നിന്ന് മാത്രം 15 കോടിയിലേറെ നേടിയത് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചയാണ്. അടുത്തൊന്നും വലിയ റിലീസുകള്‍ ഇല്ലാത്തതിനാല്‍ 50 കോടിയെങ്കിലും പ്രഥദൃഷ്ട്യാ കുറ്റക്കാര്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

പാര്‍വതി തിരുവോത്തിന് പുറമെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാര്‍ത്ഥ് ഭരതന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അലീന എന്ന സി.പി.ഒ ആയാണ് പാര്‍വതി വേഷമിടുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടക്ക് അബദ്ധത്തില്‍ കൊല്ലപ്പെടുകയും പിന്നീട് അതില്‍ നിന്ന് അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
ആദ്യാവസാനം ഗ്രിപ്പിങ്ങായ സ്‌ക്രിപ്റ്റും അതിനൊത്ത മേക്കിങ്ങുമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിന്റെ ഹൈലൈറ്റ്. മികച്ച ടെക്‌നിക്കല്‍ ടീമും ചിത്രത്തെ ഗംഭീരമാക്കുന്നുണ്ട്. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും സിനിമയോട് ചേര്‍ന്ന് പോകുമ്പോള്‍ ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും മികച്ചുനിന്നു.
Content Highlight: Pradhama Drishtya Kuttakkar collected more than 15 crores from Kerala
