നായകനാരാണെന്ന് നോക്കാതെ സംവിധായകനെ മാത്രം നോക്കി പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാന്‍ മാത്രം വലിപ്പത്തില്‍ തന്റെ ബ്രാന്‍ഡ് വളര്‍ത്തിയ ആളാണ് എസ്.എസ്.രാജമൗലി. ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്കും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍.ആര്‍. ആറിനും ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് സംവിധായകന്റെ പുതിയതായി വരാനിരിക്കുന്ന പ്രൊജക്ട്. ആയിരം കോടിയലധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
നിലവില്‍ സിനിമയിലെത്തിയതിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജമൗലി. ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി 2001ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രാജമൗലി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര സംവിധായകനായി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ രാജമൗലിയെ സൂര്യ അഭിനന്ദിച്ചതാണ് ഇപ്പോള്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

രാജമൗലി. Photo: The Indian Express
ഫഹദ് ഫാസില്‍ നായകനായി ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രം ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ തമിഴ്‌നാട്ടിലെ പ്രൊമോഷന്‍ ഇവന്റിനിടെയാണ് സംഭവം. രാജമൗലി പ്രെസന്റ് ചെയ്യുന്ന ചിത്രത്തിന്റെ പരിപാടിക്കായി അദ്ദേഹവും സന്നിഹിതനായിരുന്നു. സംവിധായകനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദനം അറിയിക്കുന്നുവെന്നും എന്നാല്‍ താനാണ് സീനിയറെന്നും സൂര്യ തമാശയോടെ പറഞ്ഞു.
‘സംവിധായകനാകുന്നതിനും മുമ്പ് അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ സംവിധായകനായി രാജമൗലി ഗാരു 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതിന് സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും. അദ്ദേഹത്തിന്റെ ഒപ്പം ഈ വേദി പങ്കിടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. സാര്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. പക്ഷേ അദ്ദേഹത്തെക്കാളും ഞാന്‍ ഇന്‍ഡസ്ട്രിയില്‍ സീനിയറാണ്.

സൂര്യ. Photo: X.com
ഈ ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേര് കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. പുതിയ ആള്‍ക്കാരെയും പുതിയ കണ്ടന്റിനെയും എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് രാജമൗലി സാര്‍. മുന്നോട്ട് ചെന്ന് സിനിമ ചെയ്യൂ എന്ന് ഓരോ പുതുമുഖ സംവിധായകനും ധൈര്യം നല്‍കുന്നതില്‍ താങ്കളുടെ പിന്തുണ വലുതാണ്. അത്തരത്തില്‍ ഒരു ശക്തിയായി എപ്പോഴും നിലകൊള്ളുന്നതില്‍ ഒരുപാട് നന്ദിയുണ്ട്. ഇന്ത്യന്‍ സിനിമയെ ഗ്ലോബല്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നതില്‍ താങ്കളുടെ ചിത്രങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിന് ഒരുപാട് നന്ദിയറിയിക്കുന്നു,’ സൂര്യ പറഞ്ഞു.
Content Highlight: Suriya appreciates director SS Rajamouli for completing 25 years after as director
