ന്യൂദല്‍ഹി: വിദ്യാര്‍ഥികള്‍ നരേന്ദ്രമേദിയെ കണ്ട് പഠിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. അദ്ദേഹത്തിന്റെ ഡിഗ്രി വ്യാജമാണെന്നും ശര്‍മ പറഞ്ഞു.

ദല്‍ഹിയില്‍ ഇന്നലെ 2000 കുട്ടികളേും മാതാപിതാക്കളേയും അധ്യാപകരേയും അഭിമുഖീകരിച്ച് മോദി നടത്തിയ “പരീക്ഷ പര്‍ ചര്‍ച്ച 2.0” പരിപാടിക്ക് ശേഷമായിരുന്നു ശര്‍മയുടെ വിശദീകരണം.

ALSO READ: കെ.എസ്.ആര്‍.ടിസി എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി

“”മോദിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുണ്ട്.സ്വയം പാസ്സാകാത്ത ഒരാള്‍ എങ്ങനെ വിദ്യാര്‍ഥികളോട് പരീക്ഷ ജയിക്കാനുള്ള വഴി പറഞ്ഞുകൊടുക്കും””-ശര്‍മ പറഞ്ഞു.

മോദിയ്‌ക്കെതിരെ പരാമര്‍ശം ഉന്നയിച്ചതിനൊപ്പം ബി.ജെ.പി. നേതാവ് ദീന്‍ ദയാല്‍ ഉപധ്യായയെ വിമര്‍ശിക്കാനും ആനന്ദ് ശര്‍മ മറന്നില്ല. ആരാണ് ഉപധ്യായയെന്നും രാജ്യത്തിന് അയാളുടെ സംഭാവന എന്തായിരുന്നു എന്നുമായിരുന്നു വിമര്‍ശനം