തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പകരം എറണാകുളം സിറ്റി കമ്മീഷണറായ എം ദിനേശിന് ചുമതല നല്‍കി.

എം.ഡി. ആയിരിക്കെ ആദ്ദേഹം സ്വീകരിച്ച നിലപാടുകളാണ് സ്ഥാനമാറ്റത്തിന് കാരണമായത്. സി.ഐ.ടി.യു. അടക്കമുള്ള സംഘടനകള്‍ തച്ചങ്കരിയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു. യൂണിയന് പുറമെ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരും തച്ചങ്കരി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് എതിരായിരുന്നു.

ഫെബ്രുവരി മാസം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കെ.എസ്.ആര്‍.ടിയുടെ വരുമാനത്തില്‍ നിന്ന് നല്‍കാവുന്ന രീതിയില്‍ മാറ്റം കൊണ്ടുവന്നാണ് തച്ചങ്കരി പടിയിറങ്ങുന്നത് .  പകരം ചുമതലയൊന്നും നിലവില്‍ അദ്ദേഹത്തിന് നലല്‍കിയിട്ടില്ല.