523 റണ്‍സ് നേടിയ സാക്ഷാല്‍ ധോണിയെ വെട്ടാം; ചരിത്ര നേട്ടം കൊയ്യാന്‍ ശുഭ്മന്‍ ഗില്‍
Cricket
523 റണ്‍സ് നേടിയ സാക്ഷാല്‍ ധോണിയെ വെട്ടാം; ചരിത്ര നേട്ടം കൊയ്യാന്‍ ശുഭ്മന്‍ ഗില്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 26th May 2026, 9:16 am

ഐ.പി.എല്‍ 2026 അവസാന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ധര്‍മശാലയിലാണ് വേദി. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.

ഐ.പി.എല്‍ പ്ലേഓഫ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാം താരമാകാനാണ് ഗില്ലിന് സാധിക്കുക. ഇതിഹാസ താരം എം.എസ്. ധോണിയെ മറികടന്ന് ഈ സുവര്‍ണ നേട്ടം സ്വന്തമാക്കാന്‍ ഗില്ലിന് ആര്‍.സി.ബിക്കെതിരെ 58 റണ്‍സാണ് ഇനി വേണ്ടത്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് സുരേഷ് റെയ്‌നയാണ്.ശുഭ്മന്‍ ഗില്‍

ഐ.പി.എല്‍ പ്ലേഓഫ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്)

സുരേഷ് റെയ്‌ന – 714 – 155.21

എം.എസ്. ധോണി – 523 – 132.07

ശുഭ്മന്‍ ഗില്‍ – 475 – 144.81

സൂര്കുമാര്‍ യാദവ് – 406 – 138.58

രോഹിത് ശര്‍മ – 405 – 116.71

വിരാട് കോഹ്‌ലി – 396 – 121.10

സീസണില്‍ ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗില്‍ 13 മത്സരങ്ങളില്‍ നിന്ന് 616 റണ്‍സാണ് സ്വന്തമാക്കിയത്. 86 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്താന്‍ താരത്തിന് സാധിച്ചു.47.38 എന്ന മികച്ച ആവറേജും 161.68 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. കരിയറില്‍ 131 മത്സകരങ്ങളില്‍ നിന്ന് 4482 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.വിരാട് കോഹ്‌ലി

അതേസമയം ഐ.പി.എല്‍ കരിയറില്‍ ഒട്ടേറെ റെക്കോഡുകള്‍ സ്വന്തമാക്കിയ വിരാട് കോഹ്‌ലിക്കും ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ഗുജറാത്തിനെതിരെ ഇന്ന് വെറും 43 റണ്‍സ് കൂടി നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600+ റണ്‍സ് നേടുന്ന ആദ്യ താരമാകാനാണ് വിരാട് കോഹ്‌ലി സാധിക്കുക. സീസണില്‍ 14 കളിയില്‍ നിന്ന് 557 റണ്‍സാണ് വിരാട് ഇതുവരെ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും താരം നേടി.

മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.

Content Highlight: Shubhman Gill Need 58 Runs To Surpass MS Dhoni In Great Record Achievement In IPL Playoff

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ