sfis

വലതുകൈക്ക് വെട്ടേറ്റ അഖിലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് നടന്നു പോകുന്നതിനിടെയാണ് അഖിലിന് നേരെ ആക്രമണമുണ്ടായത്. രണ്ടു പേരടങ്ങുന്ന സംഘമാണ് അഖിലിനെ വെട്ടിയത്.

തൃശൂര്‍:  തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നേതാവിനെ എ.ബി.വി.പി സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും കോളേജ് യൂണിയന്‍ കൗണ്‍സിലറുമായ കെ.എസ് അഖിലിനെയാണ് സംഘം വെട്ടിയത്.

വലതുകൈക്ക് വെട്ടേറ്റ അഖിലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് നടന്നു പോകുന്നതിനിടെയാണ് അഖിലിന് നേരെ ആക്രമണമുണ്ടായത്. രണ്ടു പേരടങ്ങുന്ന സംഘമാണ് അഖിലിനെ വെട്ടിയത്.

sfi-worker-hacked

Read more: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണ് ചെയ്തത്: നോട്ടുനിരോധനത്തെക്കുറിച്ച് ഫോബ്‌സ് മാസികയുടെ എഡിറ്റോറിയല്‍

ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമികള്‍ ബിന്ധു തീറ്ററിന് സമീപത്തുവെച്ചാണ് അഖിലിനെ വെട്ടിയത്. വലതുകൈക്ക് വെട്ടേറ്റ അഖില്‍ ഓടി രക്ഷപെട്ടതോടെ, അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നു. അക്രമികളില്‍ ഒരാള്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനാണെന്ന് ശബ്ദംകേട്ട് അഖില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെയുണ്ടായിരുന്നത് കോളേജില്‍ മുന്‍പ് പഠിച്ചിരുന്ന എബിവിപി പ്രവര്‍ത്തകനാണെന്ന് അഖില്‍ പറഞ്ഞു.

സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമണത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ നഗരത്തില്‍ എസ്.എഫ്.ഐ പ്രകടനം നടത്തി.

sfi-protest