എഡിറ്റര്‍
എഡിറ്റര്‍
ക്യാഷ്‌ലെസ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് വേഗത: ഡൗണ്‍ലോഡ് സ്പീഡില്‍ ഇന്ത്യ 96ാം സ്ഥാനത്ത്, നേപ്പാളിനും ബംഗ്ലാദേശിനും പിറകില്‍
എഡിറ്റര്‍
Friday 23rd December 2016 10:32am

visa


ഡൗണ്‍ലോഡ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യ 96ാം സ്ഥാനത്താണ്. ശരാശരി ബാന്റ്‌വിഡ്ത് ലഭ്യതയുടെ കാര്യത്തില്‍ 105ാം സ്ഥാനവും. ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് മേന്മയൊന്നും അവകാശപ്പെടാനില്ല. ദിവസം കഴിയുന്തോറും സുരക്ഷാ ഭീഷണി വര്‍ധിക്കുകയുമാണ്.


മുംബൈ: ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗതയും സൈബര്‍ സുരക്ഷയും ഉള്ള രാജ്യത്തു മാത്രമേ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ സാധ്യമാകൂ എന്നിരിക്കെ ഇന്ത്യയില്‍ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ നടപ്പിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗതയും മറ്റും താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.


Also Read: മോദി പങ്കെടുത്ത ചടങ്ങില്‍ കടുത്തവിമര്‍ശനമുന്നയിക്കുന്ന ചോദ്യങ്ങളുള്ള ലഘുലേഖയുമായി യുവാവ്: ആ ധീരനെത്തേടി സോഷ്യല്‍ മീഡിയ


ഡൗണ്‍ലോഡ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യ 96ാം സ്ഥാനത്താണ്. ശരാശരി ബാന്റ്‌വിഡ്ത് ലഭ്യതയുടെ കാര്യത്തില്‍ 105ാം സ്ഥാനവും. ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് മേന്മയൊന്നും അവകാശപ്പെടാനില്ല. ദിവസം കഴിയുന്തോറും സുരക്ഷാ ഭീഷണി വര്‍ധിക്കുകയുമാണ്.

ഡൗണ്‍ലോഡ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും നേപ്പാളിനും പിറകിലാണ്. ബാന്റ്‌വിഡ്ത് ലഭ്യതയുടെ കാര്യത്തില്‍ ശ്രീലങ്ക, ചൈന, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ്.

അതേസമയം ഇന്ത്യ ഉയര്‍ന്ന റാങ്കില്‍ നില്‍ക്കുന്നത് വൈറസ് ആക്രമണങ്ങളില്‍ മാത്രമാണ്. ബാങ്കുകളെയും അതുപോലുള്ള സ്ഥാപനങ്ങളെയും വരെ ഇത്തരം ആക്രമണങ്ങള്‍ ബാധിക്കുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.


Must Read: നോട്ട് നിരോധനത്ത കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി ഹരിയാന മുഖ്യമന്ത്രി : ചാനല്‍ റിപ്പോര്‍ട്ടറുടെ രാജി ആവശ്യപ്പെട്ട് സീ ന്യൂസ്


സൈബര്‍ ക്രൈമുകള്‍ കൂടുന്നുണ്ടെങ്കിലും അതില്‍ കുറ്റക്കാരെ പിടികൂടുന്നതിന്റെ നിരക്ക് പൂജ്യമാണ്. ഹാക്കിങ്ങും മറ്റും ഭയന്ന് സൈബര്‍ ട്രാന്‍സാക്ഷന് ഇന്ത്യന്‍ ജനത തയ്യാറാവുന്നില്ല. പലപ്പോഴും ഇത്തരം ചതികള്‍ക്ക് ഇരയായാല്‍ ബാങ്കുകളും പൊലീസും കൈമലര്‍ത്തുന്നത് ഇവര്‍ക്കിടയിലെ ഭീതിവര്‍ധിപ്പിക്കുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇരട്ടിയായിട്ടുണ്ട്.

Advertisement