ന്യൂദല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 29ാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ഓരോ മത്സരം കഴിയുന്തോറും റെക്കോര്‍ഡുകളുടെ കൊടുമുടി കീഴടക്കിക്കൊണ്ടിരിക്കുന്ന വിരാടിന് ആശംസകളുമായി ക്രിക്കറ്റ് ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.
സഹതാരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കും പുറമേ താരത്തിന് ഏറ്റവും കൂടുതല്‍ ആശംസ എത്തിയത് ബോളിവുഡില്‍ നിന്നായിരുന്നു. അതില്‍ യുവ നടി ശ്രദ്ധാ കപൂറിന്റെ പിറന്നാള്‍ ആശംസയായിരുന്നു കഴിഞ്ഞദിവസം ചര്‍ച്ചയായതെങ്കില്‍ ഇന്നത് സയാമി ഖേറിന്റെ ആശംസയെ ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍.
വിരാടിന്റെ ജന്മദിനത്തിന് സയാമി അയച്ച സന്ദേശം ആരാധകരുടെ ഹൃദയവും കീഴടക്കുന്നതായിരുന്നു. “സച്ചിന്‍ കളിയവസാനിച്ചപ്പോള്‍ ക്രിക്കറ്റിനോടുള്ള തന്റെ സ്‌നേഹം മരിച്ചിരുന്നു. വിരാടിനോട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ സെഞ്ച്വറി പിന്തുടരുന്നതിന്, ഞാനിപ്പോള്‍ വീണ്ടും കളിയെ സ്‌നേഹിച്ച് തുടങ്ങി” സയാമി ട്വീറ്റ് ചെയ്തു.
സയാമിയ്ക്കും ശ്രദ്ധയ്ക്കും പുറമെ താരാ ശര്‍മയും അനുപം ഖേറും വിവേക് ഒബ്രോയിയും കോഹ്‌ലിക്ക് ആസംസകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ കാത്തിരുന്ന കോഹ്‌ലിയുടെ സുഹൃത്ത് അനുഷ്‌കയുടെ സന്ദേശം സോഷ്യല്‍മീഡിയയില്‍ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
