എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂളില്‍ ആര്‍.എസ്.എസ് പ്രചരണ പുസ്തകം വിതരണം ചെയ്ത അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Tuesday 24th October 2017 8:59pm

കോഴിക്കോട്: സ്‌കൂളില്‍ ആര്‍.എസ്.എസ് ആശയപ്രചരണ പുസ്തക വിതരണം ചെയ്ത അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ കെ. മുരളിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്.


Also Read: ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ…’; മലയാള ഗാനവുമായി ധോണിയുടെ മകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വീഡിയോ വൈറല്‍


സംസ്ഥാനത്തെ വിദ്യാലയങ്ങളെയും കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണം ഉയരുന്നതിനെടയാണ് അദ്ധ്യാപകനെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായത്. ആര്‍.എസ്.എസ് വിദ്യാവിഭാഗം വിദ്യാഭാരതിയായിരുന്നു പുസ്തകം വിതരണം ചെയ്യ്തത്.

വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെയാണ് പുസ്തകവിതരണമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലായിരുന്നു സംഘപരിവാറിന്റെ ആശയപ്രചരണം. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറേയും ഹെഡ്‌ഗെവാറിനേയും വീര പുരുഷന്‍മാരാക്കുന്നതുമാണ് പുസ്തകത്തിലെ ഉള്ളടക്കം.


Dont Miss: വെള്ളിമാടുകുന്ന് ജെ.ഡി.റ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍; പുറത്താക്കിയവരെ തിരിച്ചെടുക്കുംവരെ സമരമെന്ന് വിദ്യാര്‍ത്ഥികള്‍


ഡിസംബര്‍ 8,9 തിയതികളില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് വേണ്ടിയാണ് പുസ്തകം എന്ന് പറഞ്ഞായിരുന്നു സ്‌കൂളുകളിലെ പുസ്തവിതരണം. 50 രൂപയാണ് പുസ്‌കത്തിനായി ഈടാക്കിയിരുന്നത്.

Advertisement