എഡിറ്റര്‍
എഡിറ്റര്‍
വെള്ളിമാടുകുന്ന് ജെ.ഡി.റ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍; പുറത്താക്കിയവരെ തിരിച്ചെടുക്കുംവരെ സമരമെന്ന് വിദ്യാര്‍ത്ഥികള്‍
എഡിറ്റര്‍
Tuesday 24th October 2017 5:25pm


കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്‌ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. കോളേജില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നുള്ള അധികൃതരുടെ ഏകപക്ഷീയ നടപടിയല്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥി സമരം. പുറത്താക്കിയ 11 വിദ്യാര്‍ത്ഥികളെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read: ആര്‍എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്‌റുടെ സര്‍ക്കുലര്‍


കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ സംഘട്ടനവുമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ എടുത്തിരിക്കുകയാണെന്നും സംഭവത്തില്‍ പൊലീസും തങ്ങളെ വേട്ടയാടുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

‘കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ക്യാമ്പസില്‍ക്കയറി രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്യുകയും വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. കോളേജ് അറിയിപ്പുണ്ടാകുന്നതു വരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നറിയിച്ച വെള്ളിയാഴ്ച ഉച്ഛയ്ക്ക് അടയ്ക്കുകയും ചെയ്തു.’

കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്‌തെങ്കിലും ഇന്നലെ ഇരുവരെയും ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ച അടച്ചിട്ട കോളേജ് ഇന്നാണ് വീണ്ടും തുറന്നത്. കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍നനടപടിയെന്നോണം 11 വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു’ വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Dont Miss: നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ നിഹാരിക സിങ്; ആത്മകഥ വിറ്റഴിക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് നടി


സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ‘ഏകപക്ഷീയമായാണ് അധികൃതരുടെ നടപടി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സംഭവവുമായി ഒരു ബന്ധവുമില്ലാത്തവരാമ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 11 പേരില്‍ 10 പേരും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. സംഘര്‍ഷമുണ്ടായപ്പോള്‍ അത് ഒഴിവാക്കാനേ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നുള്ളു’ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഏകപക്ഷീയമായ നടപടി പിന്‍വലിച്ച് പുറത്താക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിച്ചെടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Advertisement